Also Read- കടക്കെണിയിൽ നിന്ന് കയറാൻ വൃക്ക വിൽക്കാൻ തയാറായി; ദമ്പതികൾക്ക് നഷ്ടമായത് 17 ലക്ഷം രൂപ
സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ സമീപത്ത് നിന്ന കുട്ടി തിരയില്‍ പെടുകയായിരുന്നു. ഇഎസ്ഐ ആശുപത്രിക്കു സമീപത്തുള്ള ബീച്ചിലായിരുന്നു സംഭവം. തൃശ്ശൂരില്‍ ഒരുകല്യാണത്തില്‍ പങ്കെടുത്തശേഷം അനിത, രണ്ടുമക്കളും സഹോദരന്റെ മകനുമായി ആലപ്പുഴയിലെത്തിയതാണ്. രണ്ടുദിവസമായി ആലപ്പുഴ ഇന്ദിരാ ജങ്ഷനില്‍ വാടകയ്ക്കു താമസിക്കുന്ന ബന്ധുവിനൊപ്പമായിരുന്നു.
Also Read- തിരുവനന്തപുരത്ത് വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും പൊള്ളലേറ്റ് മരിച്ച നിലയിൽ
advertisement
ഞായറാഴ്ച മടങ്ങിപ്പോകുന്നതിന് മുന്‍പ് ബിനുവുമൊത്ത് കടല്‍കാണാൻ എത്തിയതാണ്. കുട്ടികളും അനിതയും സെല്‍ഫിയെടുക്കുകയായിരുന്നു. വാഹനം റോഡില്‍നിന്ന് മാറ്റിയിടാന്‍പോയ ബിനു തിരികെവരുമ്പോള്‍ കണ്ടത് അനിതയും കുട്ടികളും കൂറ്റന്‍ തിരയിലകപ്പെട്ട കാഴ്ചയാണ്. കരച്ചില്‍ കേട്ടെത്തിയ ബിനു അനിതയെയും ആദികൃഷ്ണയുടെ സഹോദരനെയും അനിതയുടെ സഹോദരന്റെ മകനെയും രക്ഷിച്ചു. എന്നാൽ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു.
കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കു പോലും ഇറങ്ങാനാകാത്ത സാഹചര്യമാണ്. അതുകൊണ്ടുതന്നെ ബീച്ചിലേക്ക് ആരെയും പൊലീസ് കടത്തിവിട്ടിരുന്നില്ല.
