ഇന്റർഫേസ് /വാർത്ത /Kerala / തിരുവനന്തപുരത്ത് വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും പൊള്ളലേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരത്ത് വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും പൊള്ളലേറ്റ് മരിച്ച നിലയിൽ

ശ്രീകുമാറും ഭാര്യ മിനിയും മകൾ അനന്തലക്ഷ്മിയും

ശ്രീകുമാറും ഭാര്യ മിനിയും മകൾ അനന്തലക്ഷ്മിയും

മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിൽ

  • Share this:

തിരുവനന്തപുരം: വര്‍ക്കല വെട്ടൂരിൽ വീടിനുള്ളില്‍ ഒരേ കുടുംബത്തിലെ മൂന്നുപേരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55, മകള്‍ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്.

Also Read- ലഡാക്കില്‍ ചൈനയുടെ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍; രാജ്നാഥ് സിങ് ഇന്ന് ലോക്സഭയിൽ പ്രസ്താവന നടത്തും

പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിന്റെ മുകളിലത്തെ നിലയില്‍ തീപടരുന്നത് കണ്ട അയൽവാസികൾ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി വീട്ടിനുള്ളില്‍ കയറി തീയണച്ചു. ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലും അനന്തലക്ഷ്മിയുടെയും മിനിയുടെയും മൃതദേഹങ്ങള്‍ മുറിക്കുള്ളിലുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ശ്രീകുമാര്‍ എംഇഎസ് കോണ്‍ട്രാക്ടറാണ്. അനന്തലക്ഷ്മി ഗവേഷക വിദ്യാര്‍ഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ഇവര്‍ക്ക് കടബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് സൂചന. മൃതദേഹങ്ങള്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

First published:

Tags: Suicide, Thiruvananthapuram, Varkala