HOME /NEWS /Kerala / സെൽഫിയെടുക്കവേ ആലപ്പുഴ ബീച്ചിൽ അമ്മയും മക്കളും തിരയിൽപ്പെട്ടു; രണ്ടര വയസുകാരനെ കാണാതായി

സെൽഫിയെടുക്കവേ ആലപ്പുഴ ബീച്ചിൽ അമ്മയും മക്കളും തിരയിൽപ്പെട്ടു; രണ്ടര വയസുകാരനെ കാണാതായി

കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കു പോലും ഇറങ്ങാനാകാത്ത സാഹചര്യമാണ്. അതുകൊണ്ട് തന്നെ കുഞ്ഞിനായുള്ള തിരച്ചിലും തുടങ്ങാനായിട്ടില്ല.

  • Share this:

    ആലപ്പുഴ: ബീച്ച് സന്ദർശനത്തിനെത്തിയ കുടുംബം ശക്തമായ തിരയിൽപ്പെട്ട് രണ്ടര വയസുകാരനെ കാണാതായി. പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണൻ-അനിത ദമ്പതികളുടെ മകൻ ആദികൃഷ്ണയെയാണ് കാണാതായത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. ബീച്ചിൽ കളിക്കുന്നതിനിടെ അനിതയും കുട്ടികളും തിരയിൽപ്പെടുകയായിരുന്നു. സെൽഫിയെടുക്കുന്നതിനിടെയാണ് അപകടമെന്നും റിപ്പോർട്ടുകളുണ്ട്.

    Also Read-PM Modi| സൈനികര്‍ക്കൊപ്പം ഒറ്റക്കെട്ടാണെന്ന സന്ദേശം പാര്‍ലമെന്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു: പ്രധാനമന്ത്രി

    തൃശ്ശൂരിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് അനിത മക്കളുമൊത്ത് ആലപ്പുഴയില്‍ ബന്ധുവായ ബിനുവിന്‍റെ വീട്ടിലെത്തിയത്. ബിനുവും മകനുമൊത്തായിരുന്നു ബീച്ചിലെത്തിയതും. ശക്തമായ തിരമാലയും മഴയും ഉണ്ടായിരുന്നുവെങ്കിലും കുട്ടികൾ ബീച്ചിൽ കളിയിൽ മുഴുകുകയായിരുന്നുവെന്നാണ് ബിനു പറയുന്നത്. ദിവസങ്ങളായി കടൽ പ്രക്ഷുബ്ധമായതിനാൽ ഇവിടെ സന്ദർശകരെ പൊലീസ് കടത്തിവിട്ടിരുന്നില്ല. എന്നാൽ അധികം സന്ദർശകർ എത്താത്ത സ്ഥലത്താണ് ഇവർ എത്തിയതെന്നാണ് സൂചന.

    Also Read- ദൃശ്യം 2 ആയുർവേദ ചികിത്സയ്ക്ക് ശേഷം മാത്രം; മോഹൻലാലിൻറെ പുതിയ ചിത്രങ്ങൾ വൈറൽ

    കുട്ടികൾ കളിക്കുന്നതിനിടെ കാർ മാറ്റിയിടാനായ പോയ ബിനു മടങ്ങിയെത്തിയപ്പോൾ എല്ലാവരും തിരയിൽപ്പെട്ട കാഴ്ചയാണ് കണ്ടത്. എല്ലാവരെയും കരയിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ആദികൃഷ്ണ കൈവിട്ട് പോവുകയായിരുന്നു. ആദ്യം കരയിലേക്ക് തെറിച്ചു വീണ കുട്ടിയെ എടുക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ശക്തമായ തിരമാലയടിച്ചതോടെ കൈവിട്ടു പോവുകയായിരുന്നു എന്നാണ് ബിനു പറയുന്നത്. അനിതയെയും കുട്ടികളെയും രക്ഷിച്ച് കരയിലെത്തിച്ചെങ്കിലും ആദികൃഷ്ണയെ കണ്ടെത്താനായില്ല.

    കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കു പോലും ഇറങ്ങാനാകാത്ത സാഹചര്യമാണ്. അതുകൊണ്ട് തന്നെ കുഞ്ഞിനായുള്ള തിരച്ചിലും തുടങ്ങാനായിട്ടില്ല.

    First published:

    Tags: Accident in alappuzha, Alappuzha