advertisement

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; പുലർച്ചെ നാലിന് തിരുവനന്തപുരത്തേക്ക് മടങ്ങി

Last Updated:

തിരുവനന്തപുരത്ത് തുടർ ചികിത്സ നൽകാനാണ് തീരുമാനം

Rapid Read
വീണാ ജോർജ്
വീണാ ജോർജ്
കണ്ണൂർ: കെ എസ് യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. പുലർച്ചെ നാല് മണിക്ക് കാര്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് മടങ്ങി. നില കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇന്നലെ രാത്രി ഓൺലൈനായി മെഡിക്കൽ ബോർഡ് യോഗം ചേരുകയായിരുന്നു. നില കൂടുതൽ മെച്ചപ്പെട്ടു എന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി.
ഡിസ്ചാർജ് മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് തുടർ ചികിത്സ നൽകാനാണ് തീരുമാനം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിലായിരുന്നു മന്ത്രിക്ക് ചികിത്സ നടത്തിയിരുന്നത്. രക്തസമ്മർദം ഉൾപ്പെടെ സാധാരണ നിലയിലേക്ക് എത്തുന്നുണ്ട് എന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്.
ഇനി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും നിരീക്ഷണം തുടരും. കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ അമർന്നുള്ള സമ്മർദം കാരണമാണ് മന്ത്രിക്ക് വേദന അനുഭവപ്പെട്ടത്. അതിനാല്‍ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇല്ല.
ബുധനാഴ്ച വൈകിട്ട് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ എസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര റദ്ദാക്കി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിലൊന്നും കെ എസ് യു പ്രവർത്തകർ ആക്രമിക്കുന്നതില്ല. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നാടകമാണ് ഇതെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
advertisement
Summary: Kerala Health Minister Veena George has been discharged from the Government Medical College, Kannur (Pariyaram), following an improvement in her health condition. She left for Thiruvananthapuram by car at approximately 4:00 AM today. An online Medical Board meeting held late last night reviewed her progress and determined that her condition, including blood pressure, has stabilized. he Minister was receiving treatment in the ICU for neck pain caused by pressure on two spinal discs. Doctors confirmed that emergency surgery is not required at this stage.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; പുലർച്ചെ നാലിന് തിരുവനന്തപുരത്തേക്ക് മടങ്ങി
Next Article
advertisement
മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; പുലർച്ചെ നാലിന് തിരുവനന്തപുരത്തേക്ക് മടങ്ങി
മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; പുലർച്ചെ നാലിന് തിരുവനന്തപുരത്തേക്ക് മടങ്ങി
  • മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; ആരോഗ്യനില മെച്ചപ്പെട്ടതോടെ പുലർച്ചെ തിരുവനന്തപുരത്തേക്ക് മടങ്ങി

  • കശേരുക്കളിലെ അമർദ്ദം മൂലമുള്ള വേദനയ്ക്ക് ഐസിയുവിൽ ചികിത്സ ലഭിച്ചു; ശസ്ത്രക്രിയ ആവശ്യമില്ല

  • തിരുവനന്തപുരത്ത് തുടർ ചികിത്സ നൽകാനാണ് തീരുമാനം; മെഡിക്കൽ ബോർഡ് യോഗം നില മെച്ചപ്പെട്ടതായി വിലയിരുത്തി

View All
advertisement