വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവങ്ങൾക്ക് തുടക്കം. പള്ളിത്തോട്ടത്ത് നിന്ന് കാറിൽ ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പുരുഷൻമാരിൽ ഒരാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. വഴിയോര കച്ചവടം നടത്തുന്ന വൃദ്ധനിൽ നിന്ന് ഇയാൾ കപ്പലണ്ടി വാങ്ങി. കുറച്ചു കഴിച്ചശേഷം എരിവില്ല എന്നു പറഞ്ഞു തിരികെ കൊടുത്തു. എന്നാൽ കപ്പലണ്ടി വാങ്ങാൻ കച്ചവടക്കാരൻ കൂട്ടാക്കിയില്ല. കോവിഡ് കാലം ആയതിനാൽ കപ്പലണ്ടി തിരികെ വാങ്ങാൻ ആവില്ലെന്ന നിലപാടിലായിരുന്നു കച്ചവടക്കാരൻ.
advertisement
ക്ഷുഭിതനായ യുവാവ് കപ്പലണ്ടി വൃദ്ധന്റെ മുഖത്തേക്ക് വലിച്ചെറിയുകയും തുടർന്ന് കച്ചവടക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് സംഭവത്തിൽ നാട്ടുകാർ കൂടി ഇടപെട്ടതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു. ഇതിനിടയിൽ ഒരാൾ യുവാവിനെ ആക്രമിക്കുകയും ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കൂടുതൽ ആളുകൾ ഇടപെട്ടതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു.
Also Read- Viral Video | അഴുക്കുചാലിലെ വെള്ളത്തിൽ മല്ലിയില കഴുകി; പച്ചക്കറി വിൽപനക്കാരനെതിരെ കേസ്
സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ ഏഴോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനിടെ ചില നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഏറെനേരം പരിശ്രമിച്ച ശേഷമാണ് രംഗം ശാന്തമായത്. പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ സംഭവ സ്ഥലത്തിന് അടുത്തായതിനാൽ പൊലീസിന് വേഗത്തിൽ സംഭവ സ്ഥലത്ത് എത്താനും രംഗം ശാന്തമാക്കാനും കഴിഞ്ഞു. വഴിയരികിലെ മത്സ്യ വിൽപനക്കാരും കൂട്ടത്തല്ലിനിടയിൽ പെട്ടുപോയി. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലേക്കും ഈസ്റ്റ് സ്റ്റേഷനിലേക്കും മാറ്റി.
പൊതു സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചതിനാൽ സ്വമേധയാ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ കേസ് എടുക്കുമെന്ന് പറഞ്ഞതോടെ ഇരു കൂട്ടരും പരാതിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞിരുന്നു. അമ്മയും മകളും മകനും മരുമകനും ബന്ധുവായ സ്ത്രീയുമാണ് വാഹനത്തിലെത്തിയത്. ഇതിൽ സംഘർഷത്തിനിടയ്ക്ക് സാരമായ പരിക്കാണ് അമ്മയുടേത് എന്നാണ് അറിയാൻ കഴിഞ്ഞത്.
ഒറ്റപ്പാലത്ത് യുവാവിനെ കാറിടിപ്പിച്ച് തെറിപ്പിക്കാൻ ശ്രമം; കാറിൻ്റെ ബോണറ്റിൽ പിടിച്ച് യുവാവ് യാത്ര ചെയ്തത് രണ്ടു കിലോമീറ്റർ
പാലക്കാട് (Palakkad) ഒറ്റപ്പാലത്ത് (Ottapalam) ഫാൻസി സാധനങ്ങൾ വിറ്റ പണം തിരികെ ചോദിച്ച യുവാവിനെ കാറിടിച്ച് തെറിപ്പിക്കാൻ ശ്രമം. രക്ഷപ്പെടാനായി കാറിൻ്റെ ബോണറ്റിലേക്ക് ചാടിക്കയറിയ യുവാവ് രണ്ടു കിലോമീറ്ററോളം ദൂരമാണ് കാറിന് മുകളിൽ കിടന്ന് . സംഭവത്തിൽ കാറോടിച്ച് അതിക്രമം കാണിച്ച ആളെ പൊലീസ് അറസ്റ്റു ചെയ്തു.