ഗതാഗത മന്ത്രിയുമായും ചർച്ച നടത്തിയ ശേഷമാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഓർഡിനറി ബസുകളിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയിൽ നിന്ന് 10 രൂപയായി വർദ്ധിപ്പിക്കാനാണ് ശുപാർശ. 25 ശതമാനമാണ് വർധന. കിലോമീറ്റർ നിരക്കിൽ 42.85% വർധന വരുത്താനുമാണ് ശുപാർശ. നിലവിൽ കിലോമീറ്റർ നിരക്ക് 70 പൈസ എന്നത് ഒരു രൂപയാവും.
എല്ലാ സർവീസുകളിലും രാത്രി യാത്രയ്ക്ക് 40% തുക അധികമായി വാങ്ങും. ഇതോടെ രാത്രി മിനിമം ചാർജ് 14 രൂപയാകും. മിനിമം ടിക്കറ്റിൽ സഞ്ചരിക്കാവുന്ന ദൂരം ഒന്നര കിലോമീറ്ററിലേക്ക് ചുരുങ്ങും. വിദ്യാർത്ഥികളുടെ കൺസിഷൻ നിരക്ക് 5 രൂപയാക്കി ഉയർത്താനാണ് ശുപാർശ. നിലവിൽ 5 കിലോമീറ്ററിന് രണ്ടു രൂപയാണ് മിനിമം നിരക്ക്.
advertisement
Also read- Union Budget 2022 | 'വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍'; ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കും
ബി.പി.എൽ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിൽ ഈ ശുപാർശ ഇല്ല. റിപ്പോർട് സർക്കാർ ഉടൻ ചർച്ച ചെയ്യും. ബി.പി.എൽ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യാത്രയുടെ കാര്യത്തിലും സർക്കാർ തീരുമാനമെടുക്കും. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്സുകൾക്കും, സ്വകാര്യ ബസ്സുകൾക്കുമുള്ള നിരക്ക് വർധനവാണ് ശുപാർശ ചെയ്തിരിക്കുന്നത്. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും ഇടയിൽ യാത്രചെയ്യുന്നവരാണ് അധിക നിരക്ക്.
Also read- Mosquito Eradication | കൊതുകിനെ തുരത്താന്‍ കൊച്ചി കോര്‍പറേഷന്‍; കര്‍മ്മ പദ്ധതിയ്ക്ക് രൂപംനല്‍കി
LPG Price | സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു; പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. വീടുകളില്‍ ഉപയോഗിക്കുന്നു പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.1902 രൂപയാണ് പുതിയ നിരക്ക്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കൊച്ചിയില്‍ 101 രൂപ കുറഞ്ഞു.
ജനുവരി ആദ്യവും വാണിജ്യ സിലിണ്ടറിന് വില കുറവ് രേഖപ്പെട്ടുത്തിയിരുന്നു. 19 കിലോ എല്‍പിജി സിലിണ്ടറിന് 101 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബര്‍ ഒന്നിന് 102.50 കൂടിയ ശേഷമാണ് ജനുവരിയില്‍ വില കുറച്ചത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1994 രൂപ ആയിരുന്നു. ഈ വിലയിലാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്.