Union Budget 2022 | 'വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍'; ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കും

Last Updated:

അങ്കണവാടികളുടെ നിലവാരം ഉയര്‍ത്തുന്നതിനായി സമക്ഷം അംഗന്‍വാടി പദ്ധതി നടപ്പാക്കും.

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരങ്ങള്‍. പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം 'വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍' എന്ന പദ്ധതി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 2022-23 ബജറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിഎം ഇ വിദ്യ പദ്ധതി പ്രകാരമുളള വണ്‍ക്ലാസ് വണ്‍ ടിവി ചാനല്‍ പ്രോഗ്രാം 12 മുതല്‍ 200 ടിവി ചാനലുകളായി വിപുലപ്പെടുത്തും.
ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്ത് ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഓഡിയോ-വിഷ്വല്‍ പഠനരീതി കൊണ്ടുവരും. കോവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.
ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗത്തിലുളള വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷത്തോളം ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഈ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വണ്‍ ക്ലാസ് വണ്‍ ചാനല്‍ പദ്ധതി.
advertisement
ഒന്നു മുതല്‍ പന്ത്രണ്ടാംക്ലാസ് വരെ പ്രാദേശിക ഭാഷകളില്‍ അനുബന്ധ വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പാക്കുന്നതിന് ഈ പദ്ധതി സംസ്ഥാനങ്ങളെ പ്രാപ്തരാക്കും. അങ്കണവാടികളുടെ നിലവാരം ഉയര്‍ത്തുന്നതിനായി സമക്ഷം അംഗന്‍വാടി പദ്ധതി നടപ്പാക്കും. പദ്ധതിയില്‍ രണ്ട് ലക്ഷം അങ്കണവാടികളെ ഉള്‍പ്പെടുത്തും.
2022-23 വർഷത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ 80 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ 48,000 കോടി രൂപ അനുവദിച്ചു. നഗരപ്രദേശങ്ങളിലെ പൊതുഗതാഗത ഉപയോഗത്തിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് സീറോ ഫോസിൽ ഇന്ധന നയമുള്ള പ്രത്യേക മൊബിലിറ്റി സോണുകൾ അവതരിപ്പിക്കും. നഗരപ്രദേശങ്ങളിലെ സ്ഥലപരിമിതി കണക്കിലെടുത്ത്, ഒരു 'ബാറ്ററി സ്വാപ്പിംഗ് പോളിസി' കൊണ്ടുവരും
മലയാളം വാർത്തകൾ/ വാർത്ത/Money/
Union Budget 2022 | 'വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍'; ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കും
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement