TRENDING:

വിവാദമായ പൊലീസ് നിയമ ഭേദഗതി പിൻവിക്കാൻ മന്ത്രിസഭ തീരുമാനിച്ചു; ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറെ സമീപിക്കും

Last Updated:

മന്ത്രിസഭയുടെ ശിപാർശ ഇന്നോ നാളെയോ ഗവർണർക്ക് കൈമാറും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ കേരള പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഓർഡ‍ിനൻസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഇതു സംബന്ധിച്ച് മന്ത്രിസഭയുടെ ശിപാർശ ഇന്നോ നാളെയോ ഗവർണർക്ക് കൈമാറും.
advertisement

നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഇന്ന് ഹൈക്കോടതിയിലും സർക്കാർ അഭിഭാഷകൻ ഉറപ്പ് നൽകിയിരുന്നു. നിയമ ഭേദഗതി ചോദ്യം ചെയ്ത് കെ. സുരേന്ദ്രനും ഷിബു ബേബിജോണും സമർപ്പിച്ച ഹർജികൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ഓർഡിനൻസ് റദ്ദാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്

ഭേദഗതി മാധ്യമ മാരണ നിയമം ആണെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആരോപണം ഉന്നയിച്ചതിനു പിന്നാലെ, എല്ലാവരുമായി ആലോചിച്ച് പുനപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഓർഡിനൻസ് റദ്ദാക്കാൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.

advertisement

Also Read ഗവർണർ ഒപ്പുവച്ച ഓർഡിനൻസ് എങ്ങനെ പിൻവലിക്കും? സർക്കാരിന് മുന്നിലുള്ളത് രണ്ടു മാർഗങ്ങൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മന്ത്രിസഭയുടെ ശിപാർശയിൽ ഗവർണർ ഒപ്പു വച്ച ഒരു ഓർഡിനൻസ് റദ്ദാക്കാൻ രണ്ടു മാർഗങ്ങളാണ് നിയമപരമായി സർക്കാരിന് മുന്നിലുണ്ടായിരുന്നത്. നിയമസഭയിൽ ഓർഡിനൻസ് റദ്ദാക്കാനുള്ള പ്രമേയം അവതരിപ്പിക്കുകയെന്നതാണ് ഒന്നാമത്തെ പോംവഴി. രണ്ടാമത്തേത് ഓർഡിനൻസ് റദ്ദാക്കണമെന്ന് മന്ത്രിസഭ ഗവർണറോട് ശിപാർശ ചെയ്യുകയെന്നതാണ്. ഇതിൽ രണ്ടാമത്തെ മാർഗമാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അടുത്ത നിയമസഭ സമ്മേളനം ചേർന്ന്  42 ദിവസത്തിനുള്ളിൽ നിയമം ആക്കിയില്ലെങ്കിലും ഓർഡിനൻസ് സ്വാഭാവികമായും ഓര്‍ഡിനന്‍സ് റദ്ദാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാദമായ പൊലീസ് നിയമ ഭേദഗതി പിൻവിക്കാൻ മന്ത്രിസഭ തീരുമാനിച്ചു; ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറെ സമീപിക്കും
Open in App
Home
Video
Impact Shorts
Web Stories