Kerala Police Amendment Act | പൊലീസ് ആക്ടില്‍ തുടര്‍ നടപടിയില്ല; ഹൈക്കോടതിയിൽ ഉറപ്പു നൽകി സര്‍ക്കാര്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഹര്‍ജികള്‍ പരിഗണിക്കാനായി നാളത്തേക്ക് മാറ്റി.
കൊച്ചി: പൊലീസ് ഭേദഗതി ആക്ടില്‍ തുടര്‍ നടപടിയില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ്. പൊലീസ് നിയമഭേദഗതി ചോദ്യം ചെയ്ത് ബി.ജെ. പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആര്‍.എസ്.പി നേതാവ് ഷിജു ബേബി ജോണും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. നിയമഭേദഗതി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വിശദമായ വാദം കേള്‍ക്കണമെന്നുമാണ് ഹർജികളിലെ ആവശ്യം.
നിയമ ഭേദഗതി പൗരാവകാശത്തിന്‍മേലുളള കടന്നു കയറ്റമാണെന്നാണ് ഹർജികളിൽ ആരോപിക്കുന്നത്. ചീഫ് ജസ്‌ററീസ് മണികുമാര്‍, ജസ്റ്റീസ് ഷാജി പി ചാലി എന്നിവർ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഹര്‍ജികള്‍ നാളെ പരിഗണിക്കാനായി മാറ്റി.
നിലവിലെ ഭേദഗതി അതേ രൂപത്തില്‍ നടപ്പിലാക്കില്ലെന്നും നിയമപരമായ മാര്‍ഗത്തിലൂടെ പുന പരിശോധന നടത്തുമെന്നുമാണ് സീനിയര്‍ സർക്കാർ പ്ലീഡര്‍ ഹൈക്കോടതിയെ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2020 3:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Police Amendment Act | പൊലീസ് ആക്ടില്‍ തുടര്‍ നടപടിയില്ല; ഹൈക്കോടതിയിൽ ഉറപ്പു നൽകി സര്‍ക്കാര്‍