ഞായറാഴ്ച വൈകുന്നേരം വൈലത്തൂരിൽ നടന്ന എൽഡിഎഫ് പ്രകടനത്തിനിടെയാണ് സംഭവം ഉണ്ടായത്. പ്രകടനത്തിനിടെ പ്രവർത്തകർ പടക്കം പൊട്ടിക്കുമ്പോൾ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലേക്ക് തീ പടരുകയായിരുന്നു.
പടക്കത്തിന്റെ തീപ്പൊരി കാറിൽ പതിച്ചതോടെ വാഹനം ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനത്തിന് ഗൗരവമായ നാശനഷ്ടം സംഭവിച്ചു.
സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
Mar 22, 2026 9:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് എൽഡിഎഫ് പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് കാർ കത്തി നശിച്ചു
