TRENDING:

COVID 19 | കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന്; ചെന്നിത്തലയുടെ യാത്രയ്ക്ക് എതിരെ രണ്ടിടങ്ങളിൽ കേസ്

Last Updated:

കോൺഗ്രസ് മണ്ഡലം ഭാരവാഹികൾക്ക് എതിരെയാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തവർക്ക് എതിരെ കണ്ണൂരിൽ കേസ് എടുത്തു. കണ്ണൂരിൽ രണ്ടിടങ്ങളിലാണ് പ്രതിപക്ഷ നേതാവിന്റെ കേരള യാത്രയിൽ പങ്കെടുത്തവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്.
advertisement

തളിപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉൾപ്പെടെ 26 യു ഡി എഫ് നേതാക്കൾക്കും കണ്ടാൽ അറിയാവുന്ന നാനൂറോളം പ്രവർത്തകർക്കും എതിരെയാണ് തളിപ്പറമ്പിൽ കേസ് എടുത്തിരിക്കുന്നത്. You may also like:അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു [NEWS] Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു [NEWS] ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ [NEWS] കോൺഗ്രസ് മണ്ഡലം ഭാരവാഹികൾക്ക് എതിരെയാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്.

advertisement

അതേസമയം, ഐശ്വര്യ കേരള യാത്ര നടത്തിയ കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ് എടുത്ത സംഭവം രാഷ്ട്രീയപ്രേരിതമാണെന്ന് എ ഐ സി സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ ഒരു പാർട്ടിക്ക് മാത്രമല്ല ബാധകമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഐശ്വര്യ കേരള യാത്രയ്ക്ക് എതിരെ എത്ര കേസ് എടുത്താലും പ്രശ്നമില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ജാഥയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിന് എതിരയാണ് കേസ് എടുക്കേണ്ടതെന്നും അതിന് തയ്യാറുണ്ടോ എന്ന് സംസ്ഥാന സർക്കാർ വ്യക്താക്കണമെന്നും ചെന്നിത്തല പറഞ്ഞു.

advertisement

ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കുമ്പളയിൽ ഐശ്വര്യ കേരള യാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, യാത്ര തുടങ്ങും മുന്നേയുള്ള ആദരാഞ്ജലി സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ഫെബ്രുവരി 22ന്‌ റാലിയോടെയാണ് യാത്ര തിരുവനന്തപുരത്ത്‌ സമാപിക്കുന്നത്. വിവിധ ഘട്ടങ്ങളില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കള്‍ സംബന്ധിക്കും.

സമ്പദ്‌ സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണു യാത്ര. എല്‍ ഡി എഫിന്റെ ദുര്‍ഭരണം, അഴിമതി എന്നിവയിൽ നിന്നു കേരളത്തെ രക്ഷിക്കുക, സി പി എം - ബി ജെ പി കൂട്ടുകെട്ട്‌ തുറന്നു കാട്ടുക, ഇരു പാര്‍ട്ടികളുടെയും വര്‍ഗീയ അജന്‍ഡകളെ പിഴുതെറിയുക എന്നീ ലക്ഷ്യങ്ങളും യാത്രയ്‌ക്കുണ്ട്‌. ഐശ്വര്യ കേരള യാത്രയില്‍ യു ഡി എഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, എം എം ഹസന്‍, പി ജെ ജോസഫ്‌, എന്‍ കെ പ്രേമചന്ദ്രന്‍, മോന്‍സ്‌ ജോസഫ്‌, അനൂപ്‌ ജേക്കബ്‌, വി ഡി സതീശന്‍, സി പി ജോണ്‍, സി ദേവരാജന്‍, ഷാഫി പറമ്പില്‍, ലതികാ സുഭാഷ്‌ എന്നിവരാണ്‌ അംഗങ്ങള്‍.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന്; ചെന്നിത്തലയുടെ യാത്രയ്ക്ക് എതിരെ രണ്ടിടങ്ങളിൽ കേസ്
Open in App
Home
Video
Impact Shorts
Web Stories