രോഗികളെ മാത്രം കൊണ്ടുപോകുന്ന ആംബുലൻസിൽ മനുഷ്യനു ജീവഹാനി വരാൻ സാധ്യതയുള്ള വിധത്തിൽ ജനത്തിരക്കിനിടയിലൂടെ ഓടിച്ചെന്നാണ് കേസ്. സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായർ, ആംബുലൻസിലെ ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279,34 വകുപ്പുകൾ, മോട്ടോർ വാഹന നിയമത്തിലെ 179,184,188,192 വകുപ്പുകൾ പ്രകാരം ഇന്ന് പുലർച്ചെയാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്.
സിപിഐ നേതാവ് അഡ്വ. സുമേഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. നേരത്തെ ആംബുലൻസിൽ പൂരനഗരിയിലേക്ക് വന്നത് സുരേഷ് ഗോപി നിഷേധിച്ചിരുന്നുവെങ്കിലും ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സമ്മതിക്കേണ്ടി വന്നിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
Nov 03, 2024 1:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ പൂരം വേദിയിലേക്ക് ആംബുലൻസിൽ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തു
