ഇതിനിടെ, അധ്യാപികയെ അതിർത്തി കടത്താൻ കുന്ദമംഗലം എക്സൈസ് വാഹനവും ഉപയോഗിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാമനാട്ടുകരയിൽ നിന്ന് താമരശ്ശേരി വരെ ഈ വാഹനത്തിലാണ് അധ്യാപിക യാത്ര ചെയ്തത്. ഈ വാഹനത്തിൽ എക്സൈസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് തിരിച്ച ഒരു ഉദ്യോഗസ്ഥനും വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം.
BEST PERFORMING STORIES:സ്പ്രിങ്ക്ളർ ശേഖരിക്കുന്ന ഡാറ്റ ചോരില്ല; ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം [NEWS]നിയന്ത്രണങ്ങൾ ലംഘിച്ച് അധ്യാപിക സർക്കാർ വാഹനത്തിൽ അതിർത്തി കടന്ന് ഡൽഹിയിലേക്ക്; സഹായിച്ചത് ഉന്നത ഉദ്യോഗസ്ഥർ [NEWS]ലുലു ഗ്രൂപ്പിന്റെ 20 % ഓഹരികൾ അബുദാബി രാജകുടുംബാംഗത്തിന്; ഇടപാട് 7600 കോടിയോളം രൂപയുടെ [NEWS]
advertisement
തിരുവനന്തപുരത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്തായ അധ്യാപികയെ സർക്കാർ വാഹനത്തിൽ അതിർത്തി കടത്തിയത് വിവാദമായിരുന്നു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ് അതിർത്തികടക്കാൻ സർക്കാർ ഉദ്യോഗസ്ഥർതന്നെ സഹായിച്ചത്.
ഡൽഹിയിലേക്കാണ് അധ്യാപിക യാത്ര ചെയ്യുന്നതെന്നാണ് വിവരം. തിരുവനന്തപുരം മുതൽതന്നെ അധ്യാപിക സർക്കാർ വാഹനത്തിലാണു വന്നതെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തുനിന്ന് കർണാടകയിലേക്ക് യാത്രചെയ്യാൻ പൊലീസിന്റെ യാത്രാപാസ് അധ്യാപികയ്ക്കുണ്ടായിരുന്നു. ഇത്തരമൊരു പാസ് നൽകാൻ പൊലീസിന് അധികാരമില്ലെന്നാണ് വയനാട് കളക്ടർ പറയുന്നത്.