കൊച്ചി: സ്പ്രിങ്ക്ളർ കരാറിന്റെ ഭാഗമായി ശേഖരിക്കുന്ന കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോരില്ലെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഉറപ്പ്. കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് വെള്ളിയാഴ്ച പരിഗണിക്കും. കമ്പനിക്കെതിരെ ന്യൂയോര്‍ക്കിലും ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ചട്ടങ്ങളും നിലമങ്ങളും പാലിച്ചാണ് കരാറെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കന്നു. വിവര ശേഖരണത്തിന് നിരവധി ഐടി കമ്പനികളുണ്ടെങ്കിലും ഇത്ര വലിയ ഡേറ്റകള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ ഒരു കമ്പനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിങ്ക്ളറിനെ തെരഞ്ഞെടുത്തതെന്നും സംസ്ഥാന സർക്കാർ പറയുന്നു. You may also like:'വഴിയില്‍ മൈക്കുമായി വരുന്നതിനോട് വിയോജിച്ചിട്ടുണ്ടാകാം; സംസാരിക്കണോ വേണ്ടയോ എന്ന് ഞാന്‍ കൂടിയാണ് തീരുമാനിക്കേണ്ടത്': മുഖ്യമന്ത്രി [NEWS]രോഗം സ്ഥിരീകരിച്ച ഡൽഹിയിലെ കച്ചവടക്കാരൻ മരിച്ചു [NEWS]അഞ്ചുമാസമെടുത്ത് സർക്കാർ ജീവനക്കാരുടെ 30 ദിവസത്തെ ശമ്പളം പിടിക്കും [NEWS]
കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഡേറ്റാ അനാലിസിസ് സോഫ്‌റ്റ്വെയര്‍ സജ്ജമാക്കാന്‍ കൂടുതല്‍ സമയം എടുക്കാനാവില്ല. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്നും 41 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ശേഖരിക്കുന്നത് . ഇതില്‍ രണ്ട് ചോദ്യങ്ങള്‍ അതീവ പ്രാധാന്യമുള്ളതാണ്. പക്ഷെ ഈ വിവരങ്ങള്‍ ശേഖരിക്കാതെ ഡാറ്റാ അനാലിസിസ് സാധ്യമാകില്ല. വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ക്രമീകരണങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഓരോ കമ്പനിയുടെയും നിയമാവലി പ്രകാരമാണ് അവരുടെ നിയമ നടപടികള്‍ക്കുള്ള അധികാര പരിധിയാകുന്നത് . സ്പ്രിങ്കളർ നിശ്ചയിച്ചിട്ടുള്ളത് ന്യൂയോര്‍ക്ക് ആണ്. സോഫ്റ്റ് വെയര്‍ പര്‍ച്ചെയ്‌സ് ചെയ്യുമ്പോള്‍ ഈ കാര്യം കൂടി അംഗീകരിക്കകണം. അങ്ങനെയാണ് ന്യൂയോര്‍ക്ക് അധികാര പരിധിയായി വന്നത്. എന്നാല്‍ അമേരിക്കയില്‍ മാത്രമല്ല ഇന്ത്യയിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അക്ട് പ്രകാരം വ്യക്തികള്‍ക്ക് കേസ് നടത്താം. ന്യൂയോര്‍ക്കിലാണ് ഏറെ ഗുണകരമായ രണ്ട് ഡേറ്റാ പ്രൊട്ടക്ഷന്‍ ആക്ട് നിലവിലുള്ളതെന്നും സർക്കാർ വാദിക്കുന്നു.
കരാറില്‍ ഏതെങ്കിലും തരത്തിലുള്ള നിയമ പ്രശനങ്ങളുണ്ടോ എന്നതടക്കം പരിശോധിക്കാന്‍ സര്‍ക്കാര്‍ തന്നെ രണ്ടംഗ സമിതിയെ നിശ്ചയിച്ചതായും ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഇതിനിടെ കരാര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹൈക്കോടതിയെ സമീപിച്ചു. വിവരശേഖരണം നടത്തിയവര്‍ക്ക് ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കരാര്‍ റദ്ദാക്കണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കെ സുരേന്ദ്രനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.