TRENDING:

വോട്ട് ചെയ്യാത്തതിന്റെ പേരിൽ മർദ്ദനം; കാസർഗോഡ് മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Last Updated:

വധശ്രമം ,വീട് കയറി ആക്രമം ,  മാരകായുധങ്ങളുമായി അന്യായമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
Choose
News18 on Google
advertisement
കാസർഗോഡ്: വോട്ട് ചെയ്യാത്തതിന്റെ പേരിൽ സ്ത്രീകളെ ഉൾപ്പെടെ മർദ്ദിച്ച സംഭവത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. 9 ലീഗ് പ്രവർത്തകർക്കതെിരെയാണ് കേസെടുത്തത്.
advertisement

വധശ്രമം ,വീട് കയറി ആക്രമം ,  മാരകായുധങ്ങളുമായി അന്യായമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കല്ലൂരാവിയിലെ ജസീലയുടെ വീടാണ് ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങൾ മുസ്ലിം ലീഗ് പ്രവർത്തകർ തന്നെയാണ് വ്യാപകമായി പ്രചരിപ്പിച്ചത്.

You may also like:കോവിഡ് മൂലം ജോലി നഷ്ടമായി; കാസർഗോഡ് സ്വദേശിക്ക് ദുബായിൽ ഏഴ് കോടിയുടെ ഭാഗ്യം

ഇക്കഴിഞ്ഞ പതിനാറിനായിരുന്നു സംഭവം. ജസീലയുടെ വീട്ടിൽ അതിക്രമിച്ചെത്തിയ സംഘം വീട്ടു സാധനങ്ങളും അടിച്ചു തകർത്തു. കല്ലൂരാവിയിലെ 36-ാം വാർഡിൽ ലീ​ഗിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജസീലയും കുടുംബവും വോട്ടു ചെയ്യുന്നതിൽ നിന്ന് വിട്ടുന്നത് ഇതിന് കാരണമായി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഈ വാർഡിൽ 51 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വോട്ട് ചെയ്യാത്തതിന്റെ പേരിൽ മർദ്ദനം; കാസർഗോഡ് മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
Open in App
Home
Video
Impact Shorts
Web Stories