TRENDING:

പി.കെ ശശിയ്ക്കെതിരായ കേസിൽ ഡിജിപി വിശദീകരണം നൽകുന്നില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ പി.കെ ശശി എം.എല്‍എയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് അധ്യക്ഷ രേഖാ ശര്‍മ്മ. ക്രിസ്ത്യന്‍ സന്യാസസഭകളില്‍ കന്യാസ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സമിതി വേണമെന്നും അധ്യക്ഷ രേഖ ശര്‍മ അഭിപ്രായപ്പെട്ടു.
advertisement

പി.കെ ശശി എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തെങ്കിലും കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ പരാതിക്കാരി തയാറാകുന്നില്ല. യുവതി പൊലീസില്‍ പരാതി നല്‍കാന്‍ തയാറാകാത്തതും വിചിത്രമാണ്. കേസിൽ വിശദീകരണം നൽകാൻ ഡി.ജി.പിയും ഇതുവരെ തയാറായിട്ടില്ല.  എം.എല്‍.എയ്‌ക്കെതിരായ കേസില്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

എല്ലാ മേഖലകളിലും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി കൊണ്ടുവരണമെന്നും രേഖാ ശര്‍മ്മ അഭിപ്രയപ്പെട്ടു. മതസ്ഥാപനങ്ങളിലും ഇത്തരം കമ്മിറ്റികള്‍ വേണം. ഫ്രാങ്കോ മുളക്കലിന്റെ ചിത്രങ്ങളുള്ള കലണ്ടര്‍ വീട്ടില്‍ തൂക്കിയത് പീഡനക്കേസില്‍പ്പെട്ട പ്രതികളെ മഹത്വവത്ക്കരിക്കുന്നതിനു തുല്യമാണ്. പീഡനത്തിനിരയായ കന്യാസ്ത്രീ ഇപ്പോഴും സുരക്ഷിതായല്ലെന്നതിന് ഇത് തെളിവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

advertisement

ക്രിസ്ത്യന്‍ സന്യാസസഭകളില്‍ കന്യാസ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സമിതി വേണം. ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ല. സഭ ഇപ്പോഴും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുകയാണ്. കന്യാസ്ത്രീയെ അപമാനിച്ച കേസില്‍ രണ്ടു തവണ വിളിപ്പിച്ചിട്ടും പി.സി ജോര്‍ജ് എം.എല്‍.എ ഹാജരാകാന്‍ തയാറായിട്ടില്ല. ഇക്കാര്യത്തില്‍ ഡി.ജി.പിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും രേഖാ ശര്‍മ്മ വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.കെ ശശിയ്ക്കെതിരായ കേസിൽ ഡിജിപി വിശദീകരണം നൽകുന്നില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ