പികെ ശശിക്ക് സസ്‌പെന്‍ഷന്‍

Last Updated:
തിരുവനന്തപുരം: പികെ ശശി എംഎല്‍എക്കെതിരെ കടുത്ത നടപടിയുമായി സിപിഎം. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പികെ ശശിയെ ആറുമാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നേരത്തെ തരംതാഴ്ത്തല്‍ മാത്രമാകും നടപടി എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള പ്രധാന നടപടി തന്നെയാണ് ശശിക്കെതിരെ സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ പരാതിക്കാരിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായിട്ടില്ലെന്ന് പാര്‍ട്ടി കമ്മീഷന്റെ കണ്ടത്തല്‍ പുറത്ത വന്നിരുന്നു. പരാതിക്കാരിയോട് പി.കെ ശശി അപമര്യാദയായി പെരുമാറി. ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നും വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടി തന്നെ ശശിക്കെതിരെ എടുത്തിരിക്കുന്നത്.
നേരത്തെ പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്ന് പി കെ ശശി ന്യൂസ് 18നോട് പ്രതികരിച്ചിരുന്നു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. പി കെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിത നേതാവ് പരാതി നല്‍കി മൂന്നര മാസമായിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ടായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പികെ ശശിക്ക് സസ്‌പെന്‍ഷന്‍
Next Article
advertisement
വികസന സദസുമായി സഹകരിക്കുമെന്ന നിലപാടില്‍ നിന്ന് പിന്മാറി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം
വികസന സദസുമായി സഹകരിക്കുമെന്ന നിലപാടില്‍ നിന്ന് പിന്മാറി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം
  • മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം വികസന സദസുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചു.

  • യുഡിഎഫ് നേതൃത്വത്തിൽ മറ്റൊരു പരിപാടി നടത്തുമെന്നാണ് ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്‍ ഹമീദ്.

  • വികസന സദസ്സ് നികുതിപ്പണം ഉപയോഗിച്ച് നടത്തുന്നത് ധൂർത്താണെന്ന് യുഡിഎഫ് സർക്കുലറിൽ പറഞ്ഞു.

View All
advertisement