രാജ്യത്ത് ആകെ 64 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും ഒരു പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുമാണ് നടക്കാന്‍ ബാക്കിയുള്ളത്. കോവിഡ് ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ഇത് മാറ്റി വെക്കുകയായിരുന്നു. പുതിയ തീരുമാനത്തോടെ 29നകം എല്ലാം പൂര്‍ത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന മാര്‍ഗനിര്‍ദ്ദേശം പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. ഉപതിരഞ്ഞെടുപ്പിന് തയാറെടുപ്പുകൾ തുടരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. തീയതി പ്രഖ്യാപിച്ചാലുടൻ കൃത്യമായ മാർഗനിർദേശങ്ങൾ നൽകും. നാമനിർദേശ പത്രിക സമർപ്പണം വെർച്വലായി നടത്തും. പ്രചാരണത്തിനും കൃത്യമായ നിർദേശങ്ങളുണ്ടാകുമെന്നും ടിക്കാറാം മീണ അറിയിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 04, 2020 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറില്‍; തിരഞ്ഞെടുപ്പ് കോവിഡ് മാര്‍ഗനിര്‍ദ്ദേശം പാലിച്ച്