TRENDING:

'മുഖ്യമന്ത്രി ബിജെപിയുടെ തലതൊട്ടപ്പൻ'

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ബി.ജെ.പിയുടെ തലതൊട്ടപ്പനാണെന്നും കേരളത്തിൽ അപ്രസക്തമായ ബിജെപിക്ക് ശക്തി നൽകി യുഡിഎഫിനെയും കോൺഗ്രസിനെയും ക്ഷീണിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
advertisement

ആർക്കും വേണ്ടാതെ നിന്ന ബിജെപിക്ക് മാന്യത നൽകാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. ഭക്തരെ ഭീകരരെ പോലെയാണ് സർക്കാർ കാണുന്നത്. ശബരിമലയിൽ അടിസ്ഥാന സൗകര്യം ഇല്ലാതെ ഭക്തർ വലയുന്നു. ശബരിമലയിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി

യാണെന്നും ശബരിമല വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും ചേർന്ന് കള്ളക്കളി നടത്തുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

പൊൻ രാധാകൃഷ്ണന്റേത് 'ചീപ്പ് പരിപാടി'; കലാപമുണ്ടാക്കാൻ ഒരു കേന്ദ്രമന്ത്രിയും വരേണ്ടെന്ന് ഇ.പി ജയരാജൻ

ശബരിമല പ്രശ്നം വഷളാക്കി സർക്കാരിന് എതിരായ ഭരണവിരുദ്ധ വികാരം ചർച്ചയാക്കാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ശബരിമലയ്ക്ക് അനുവദിച്ച 200 കോടി എങ്ങനെ വിനിയോഗിച്ചു എന്നു മുഖ്യമന്ത്രി പറയണം. രണ്ടര വർഷമായി എല്ലാം ശരിയാക്കി ജനങ്ങളെ ഒരു വഴിക്കാക്കിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രി ബിജെപിയുടെ തലതൊട്ടപ്പൻ'