നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊൻ രാധാകൃഷ്ണന്റേത് 'ചീപ്പ് പരിപാടി'; കലാപമുണ്ടാക്കാൻ ഒരു കേന്ദ്രമന്ത്രിയും വരേണ്ടെന്ന് ഇ.പി ജയരാജൻ

  പൊൻ രാധാകൃഷ്ണന്റേത് 'ചീപ്പ് പരിപാടി'; കലാപമുണ്ടാക്കാൻ ഒരു കേന്ദ്രമന്ത്രിയും വരേണ്ടെന്ന് ഇ.പി ജയരാജൻ

  ഇ പി ജയരാജൻ

  ഇ പി ജയരാജൻ

  • Last Updated :
  • Share this:
   കണ്ണൂർ: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഇ.പി ജയരാജൻ. പൊൻ രാധാകൃഷ്ണന് കേന്ദ്ര മന്ത്രിയുടെ നിലവാരമില്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു. പൊൻ രാധാകൃഷ്ണൻ കാണിച്ചത് വെറും ചീപ്പ് പരിപാടിയാണ്. കലാപം ഉണ്ടാക്കാൻ ഒരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക് വരേണ്ടെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

   ഭൂരിപക്ഷ പിന്തുണ തനിക്കെന്ന് കെ. കൃഷ്ണൻകുട്ടി; കത്ത് കിട്ടിയെന്ന് മുഖ്യമന്ത്രി

   ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പൂനെയിലുള്ള വീട്ടിലെത്തി ഭാര്യയെയും കുട്ടികളെയും ആർ.എസ്.എസുകാർ ഭീഷണിപ്പെടുത്തുകയാണ്. താലിബാൻ രീതിയിലാണ് ആർ എസ് എസ് പ്രവർത്തിക്കുന്നത്. വിശ്വാസികൾക്ക് മനഃസംതൃപ്തിയോടെ ശബരിമലയിൽ പോകാൻ ആര്‍.എസ്.എസുകാർ അവസരമില്ലാതാക്കിയിരിക്കുകയാണ്. അവർ ഹിന്ദുക്കൾക്ക് എതിരാണെന്നും ജയരാജൻ പറഞ്ഞു.

   എ​ച്ച്‌1 എ​ന്‍1: ശ​ബ​രി​മ​ല​യി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത​ നി​ര്‍​ദേ​ശം

   വിശ്വാസികളുടെ വിശ്വാസത്തെ അലങ്കോലപ്പെടുത്താൻ രാഷ്ടീയത്തിന്റെ മുഖം ഉപയോഗിക്കരുത്. ആർ എസ് എസ്സിനൊപ്പം നിന്നാൽ കോൺഗ്രസും അവർക്ക് ഒപ്പം എത്തും. നഗ്ന സന്ന്യാസികള നിരത്തി നാടിനെ പഴയ കാലത്തേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇ.പി ജയരാജൻ ആരോപിച്ചു.

   First published:
   )}