TRENDING:

'അഴിമതി ചൂണ്ടിക്കാട്ടുമ്പോള്‍ ഉപജാപമെന്ന് ആക്ഷേപം'; മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്ന് ചെന്നിത്തല

Last Updated:

പുകഴ്ത്തുമ്പോള്‍ പരവതാനി വിരിച്ച്‌ സ്വീകരിക്കുന്നു തിരിച്ച്‌ പറയുമ്പോള്‍ സൈബര്‍ ആക്രമണം നടത്തുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ രീതിയെന്നും ചെന്നിത്തല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫിസുമായി വിവാദ സ്ത്രീക്ക് അതി ശക്തമായ ബന്ധമുണ്ട് എന്നാല്‍ മാധ്യമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു.
advertisement

പ്രതിപക്ഷവും മാധ്യമങ്ങളും അഴിമതി ചൂണ്ടിക്കാട്ടുമ്പോള്‍ ഉപജാപമെന്ന് ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിനെ കുറിച്ച്‌ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നാണ് മുഖ്യമന്തിയുടെ വാദം. മാധ്യമപ്രവര്‍ത്തകരെ ആരോ പറഞ്ഞു വിടുന്നു എന്നാണ് പിണറായി വിജയന്‍ പറയുന്നത്. പുകഴ്ത്തുമ്പോള്‍ ചുമന്ന പരവതാനി വിരിച്ച്‌ സ്വീകരിക്കുന്നു തിരിച്ച്‌ പറയുമ്പോള്‍ സൈബര്‍ ആക്രമണം നടത്തുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ രീതിയെന്നും ഇത് അപഹാസ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ചോദ്യം ചോദിക്കുന്നവരുടെ വായടപ്പിക്കുന്നു. വസ്തുതകള്‍ പുറത്തു വരുന്നതിന്റെ ഭയമാണ് മുഖ്യമന്ത്രിക്ക്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിന് ലൈസന്‍സ് കിട്ടുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്നാണ്. പ്രസ് സെക്രട്ടറി നടത്തുന്ന മോശം പരാമര്‍ശങ്ങളെ പോലും തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.

advertisement

TRENDING Kamala Harris| ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി [NEWS]Reliance| ലിംഗപരമായ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാൻ W-GDP, USAIDമായി സഹകരിച്ച് പ്രവർത്തിക്കാൻ റിലയൻസ് ഫൗണ്ടേഷൻ [NEWS] 'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി[NEWS]

advertisement

കൊറോണ പ്രതിരോധം എന്നത് ആറുമണിക്കത്തെ തള്ളല്‍ മാത്രമാണ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ കൊള്ളയും കൊള്ളിവയ്പ്പും ആര് ചൂണ്ടിക്കാണിച്ചാലും അവര്‍ക്കെതിരെ ചന്ദ്രഹാസം ഇളക്കുന്ന നിലയിലാണ് കാര്യങ്ങള്‍. സ്പ്രിംങ്ക്ളര്‍ മുതല്‍ പാവങ്ങള്‍ക്ക് വീട് വച്ചുകൊടുക്കുന്ന പദ്ധതിയില്‍ വരെ അഴിമതി നടക്കുമ്പോള്‍ അതൊന്നും പ്രതിപക്ഷവും മാധ്യമങ്ങളും ചൂണ്ടിക്കാണിക്കരുത് എന്ന നിലപാടിലാണ് മുഖ്യമന്ത്രി.

മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ കൊണ്ട് ആക്രമിപ്പിക്കുന്ന രീതി ശരിയല്ല. ഞാനും സൈബര്‍ ഗുണ്ടകളുടെ ആക്രമത്തിന് വിധേയമായിട്ടുള്ളയാളാണ്. മുഖ്യമന്ത്രിയുടെ മറുപടികളാണ് സൈബര്‍ ഗുണ്ടകള്‍ക്കുള്ള പ്രചോദനം. പുതിയരീതിയിലുള്ള സംവാദമെന്നാണ് സൈബര്‍ ഗുണ്ടാ ആക്രമണത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങളെ പോലും അപമാനിക്കുന്ന തരത്തിലാണ് സൈബര്‍ ആക്രമണം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അഴിമതി ചൂണ്ടിക്കാട്ടുമ്പോള്‍ ഉപജാപമെന്ന് ആക്ഷേപം'; മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്ന് ചെന്നിത്തല
Open in App
Home
Video
Impact Shorts
Web Stories