Reliance| ലിംഗപരമായ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാൻ W-GDP, USAIDമായി സഹകരിച്ച് പ്രവർത്തിക്കാൻ റിലയൻസ് ഫൗണ്ടേഷൻ
- Published by:Rajesh V
- news18-malayalam
Last Updated:
വനിതകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് വൈറ്റ് ഹൗസ് രൂപം നൽകിയ സംരംഭമാണ് വിമൻസ് ഗ്ലോബൽ ഡെവലപ്മെന്റ് ആൻഡ് പ്രോസ്പെരിറ്റി (ഡബ്ല്യു-ജിഡിപി) ഇനിഷ്യേറ്റീവ്.
മുംബൈ: രാജ്യത്തെ ലിംഗപരമായ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുന്നതിന് അമേരിക്കൻ രാജ്യാന്തര വികസന എജൻസിയും (USAID) റിലയൻസ് ഫൗണ്ടേഷനും ചേർന്ന് W-GDPയ്ക്ക് കിഴീൽ ഒന്നിച്ചു പ്രവർത്തിക്കും. വനിതകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് വൈറ്റ് ഹൗസ് രൂപം നൽകിയ സംരംഭമാണ് വിമൻസ് ഗ്ലോബൽ ഡെവലപ്മെന്റ് ആൻഡ് പ്രോസ്പെരിറ്റി (ഡബ്ല്യു-ജിഡിപി) ഇനിഷ്യേറ്റീവ്. www.state.gov എന്ന വെബ്സൈറ്റിൽ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
ചൊവ്വാഴ്ച നടന്ന ചടങ്ങിൽ യുഎസ് ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീഫൻ ബിഗനും അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഇവാങ്ക ട്രംപും യുഎസ് എഐഡി അഡ്മിനിസ്ട്രേറ്റർ ബോന്നി ക്ലിക്കും ചേർന്നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ''യുഎസ്എഐഡിയുമായി ചേർന്ന് വിമൻസ് ഗ്ലോബൽ ഡെവലപ്മെന്റ് ആൻഡ് പ്രോസ്പെരിറ്റി (ഡബ്ല്യു-ജിഡിപി) ഇനിഷ്യേറ്റീവിൽ റിലയൻസ് പങ്കാളിയാകുന്ന കാര്യം പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ട്'- റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനി പറഞ്ഞു. ''2020 അവസാനിക്കുന്നതോടെ രാജ്യത്തുടനീളം W-GDP വുമൺ കണക്ട് ചലഞ്ച് നടപ്പാക്കും. ലിംഗവിഭജനവും ഡിജിറ്റൽ വിഭജനവും കുറയ്ക്കുന്നതാണ് ലക്ഷ്യമിടുന്നത്.'' നിത അംബാനി കൂട്ടിച്ചേർത്തു.
advertisement
''ഡബ്ല്യു-ജിഡിപി ഫണ്ട് സൃഷ്ടിച്ചത് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഏറ്റവും നൂതനമായ പ്രോഗ്രാമുകൾ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്. യുഎസ് ഗവൺമെന്റിന്റെയും സ്വകാര്യമേഖലയുടെയും വിഭവങ്ങളും വൈദഗ്ധ്യവും ഇതിനായി ഞങ്ങൾ പ്രയോജനപ്പെടുത്തുന്നു. ”- ഇവാങ്ക ട്രംപ് പറഞ്ഞു.
''ജനസംഖ്യയുടെ പകുതിയെ ഒഴിവാക്കുകയാണെങ്കിൽ ആഗോള അഭിവൃദ്ധി കൈവരിക്കാനാവില്ല. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്മെന്റിൽ (യുഎസ്‌എഐഡി), ഒരു പരിവർത്തനത്തിലൂടെ മനുഷ്യന് കൂടുതൽ സാധ്യതകൾ തുറക്കപ്പെടുന്നതിന് വനിതകളുടെ നിക്ഷേപം പ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അന്തരം കുറയ്ക്കാനും സ്വയം പങ്കാളിത്തത്തിലേക്കുള്ള അവരുടെ യാത്രകളിൽ മുന്നേറാൻ ഞങ്ങൾ സഹായിക്കുകയും ചെയ്യുന്നു'' USAID ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ജോൺ ബാർസ പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 12, 2020 1:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Reliance| ലിംഗപരമായ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാൻ W-GDP, USAIDമായി സഹകരിച്ച് പ്രവർത്തിക്കാൻ റിലയൻസ് ഫൗണ്ടേഷൻ