ഔദ്യോഗിക രേഖകളിൽ ജന്മദിനം മാർച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജനനതീയതി. ആദ്യമായി മുഖ്യമന്ത്രിയായ 2016 മെയ് 25 ന് തലേ ദിവസമാണ് പത്രസമ്മേളനത്തിൽ പിണറായി വിജയൻ തന്റെ യഥാർത്ഥ ജനനതീയ്യതി പറയുന്നത്.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തുവീണ പിണറായിയിലെ പാറപ്പുറത്ത് 1945 മേയ് 24നായിരുന്നു വിജയന്റെ ജനനം. മുണ്ടയില്‍ കോരന്റേയും കല്യാണിയുടേയും രണ്ടു മക്കള്‍ ഒഴികെ 11 കുട്ടികളും ബാല്യത്തിലേ മരിച്ചു. അതിനു ശേഷമായിരുന്നു പതിന്നാലാമനായി വിജയന്‍ പിറക്കുന്നത്. ഇടത്തരം കര്‍ഷക കുടുംബം. അച്ഛന്റെ മരണത്തോടെ സാമ്പത്തിക സ്ഥിതി മോശമായി. ബീഡിത്തൊഴിലിന് പറഞ്ഞയക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും അധ്യാപകനായ ഗോവിന്ദന്‍ മാഷിന്റെ നിര്‍ബന്ധത്തിനു വഴങ്ങി വിജയന്‍ പഠനം തുടര്‍ന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. 1970ല്‍ ഇരുപത്തിയഞ്ചാം വയസ്സില്‍ കൂത്തുപറമ്പില്‍ നിന്ന് നിയമസഭയിലേക്ക്. പിന്നീട് കേരളമറിയുന്ന പിണറായി വിജയനിലേക്കുള്ള വളര്‍ച്ച.
advertisement
You may also like:'ദൗത്യം ഉത്തരവാദിത്തതോടെ ഏറ്റെടുക്കുന്നു; ഒരു സംശയവും വേണ്ട നമ്മൾ ഒരു കൊടുങ്കാറ്റു പോലെ തിരിച്ചു വരും': വി.ഡി സതീശൻ/a>
പേര് പോലെ വിജയങ്ങളും കൈയടികളും മാത്രം നിറഞ്ഞതായിരുന്നില്ല, പിണറായിയുടെ രാഷ്ട്രീയ ജീവിതം. ഏതാനും വര്‍ഷങ്ങള്‍ മുന്‍പുവരെ ജനകീയ നേതാക്കളുടെ ഗണത്തിലായിരുന്നില്ല പിണറായിക്കു സ്ഥാനം. ചിരിക്കാനറിയാത്ത, കാര്‍ക്കശ്യക്കാരനായ നേതാവെന്ന പരിവേഷം. അത് മാധ്യമങ്ങള്‍ ചാര്‍ത്തി നല്‍കിയ പ്രതിച്ഛായയെന്ന് അദ്ദേഹം പറയും.
ആദ്യ ടേമില്‍ മുഖ്യമന്ത്രിയായപ്പോഴും പലരും നെറ്റി ചുളിച്ചു. വിഎസ് അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി ഭരണം പിടിച്ചിട്ട് അദ്ദേഹത്തെ തഴഞ്ഞു എന്നായിരുന്നു വിമര്‍ശനം. ഭരണത്തുടക്കവും അത്ര മികച്ചതായിരുന്നില്ല. തുടരെ വിവാദങ്ങള്‍. പിന്നെ പ്രളയവും ഓഖിയും കോവിഡും ഒന്നൊന്നായി ദുരന്തങ്ങള്‍ വേട്ടയാടിയപ്പോള്‍ പിണറായിയിലെ ഭരണകര്‍ത്താവിന്റെ മികവ് കേരളമറിഞ്ഞു.
ആ കരുതലിനെ കേരളം ഇഷ്ടപ്പെട്ടു തുടങ്ങി. ഉറച്ച തീരുമാനങ്ങളും വിമര്‍ശനങ്ങളെ വകവയ്ക്കാതെയുള്ള മുന്നാട്ടു പോക്കും അഹങ്കാരമായി വിശേഷിപ്പിച്ചവര്‍ തന്നെ ആ സ്ഥൈര്യത്തെ വാഴ്ത്തി. ഒടുവില്‍ ചരിത്രം തിരുത്തിക്കുറിച്ച് വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായി പിണറായി ഉയര്‍ന്നു. രാഷ്ട്രീയ ഗ്രാഫ് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ജന്മദിനമാകും ഇന്ന് പിണറായി വിജയന്.
അപ്പോഴും നിരവധി വെല്ലുവിളികള്‍ മുന്നിലുണ്ട്. കോവിഡിന് എതിരേയുള്ള പോരാട്ടം, കേരള പുനര്‍നിര്‍മാണം, ജലപാത, അതിവേഗ റെയില്‍ പാതകള്‍. വെല്ലുവിളികള്‍ നിറഞ്ഞ സ്വപ്നങ്ങള്‍ നിരവധി. വെല്ലുവിളികളെ അവസരമാക്കി മാറ്റാന്‍ വിജയനോളം വിരുതുള്ളവര്‍ വേറെയാര്. കേരളത്തിന്റെ ക്യാപ്ടന് പിറന്നാള്‍ ആശംസകള്‍.
