"സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്.
പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്ന ആ മാതൃക ഏറ്റെടുക്കാന്‍ സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിയ്ക്ക് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആകട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു."- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
advertisement
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
കേരളത്തിന്റെ അഭിമാനമായി മാറിയ ജെനി ജെറോമിന് അഭിനന്ദനങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണ്.
സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാല്‍ക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും നല്‍കുന്ന പ്രചോദനം വലുതാണ്. സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്.
പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്ന ആ മാതൃക ഏറ്റെടുക്കാന്‍ സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിയ്ക്ക് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആകട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.
കറങ്ങാനിറങ്ങിയത് കുതിരയുടെ മാനസിക ഉല്ലാസത്തിന്; മലപ്പുറത്ത് യുവാവ് പിടിയിൽ
മലപ്പുറം: ട്രിപ്പിള്‍ ലോക്ഡൗണിന്‍റെ ഭാഗമായി നിയന്ത്രണങ്ങൾ ശക്തമാക്കിയ മലപ്പുറത്ത് കുതിരയുമായി കറങ്ങാനിറങ്ങിയ യുവാവിനെ പൊലീസ് പൊക്കി. മലപ്പുറം താനൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പോലീസിന്റെ വാഹന പരിശോധന്ക്കിടെയാണ് യുവാവ് കുതിരയുമായി എത്തിയത്. പൊലീസ് ചോദിച്ചപ്പോൾ കുതിരയുടെ മാനസിക ഉല്ലാസത്തിനുവേണ്ടിയാണ് താൻ പുറത്തിറങ്ങിയതെന്നാണ് യുവാവിന്‍റെ വിശദീകരണം.
ട്രിപ്പിള്‍ ലോക്ഡൗൺ ആയിട്ടും എന്തിനാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് ചോദിച്ചപ്പോൾ, കുതിരയ്ക്ക് വേണ്ടിയാണ് പുറത്തിറങ്ങിയത് എന്നായിരുന്നു യുവാവിന്‍റെ മറുപടി. വീട്ടില്‍ ഇരിക്കാന്‍ കുതിര സമ്മതിക്കുന്നില്ലെന്നും മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് പുറത്തിറങ്ങിയത് എന്നും ഇയാള്‍ പറഞ്ഞു. ലോക്ക്ഡൌൺ ലംഘിച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. പിന്നീട് താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു. ഉല്ലാസം റോഡിൽ വേണ്ടെന്നും വീട്ടു പറമ്പിൽ മതിയെന്നും പൊലീസ് യുവാവിനോട് നിർദേശിച്ചു.
കോവിഡ് വ്യാപനത്തിൽ കുറവില്ലാതായതോടെ മലപ്പുറത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കുന്നു. ട്രിപ്പിൾ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറത്ത് ഇന്നു കൂടുതല്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമേ ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. അതേസമയം തിങ്കളാഴ്ച മുതൽ സാധാരണഗതിയിലുള്ള നിയന്ത്രണങ്ങളാകും ഉണ്ടാകുക.
ഞായറാഴ്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത നിയന്ത്രണമാണ് ഞായറാഴ്ച ഏർപ്പെടുത്തുന്നത്. രൂക്ഷമായ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ല ദുരന്തനിവാരണ ചെയര്‍മാൻ കൂടിയായ കലക്ടര്‍ അറിയിച്ചു.
