TRENDING:

K Rail | പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല; രണ്ടിരട്ടിക്കും മേലെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാര്‍; മുഖ്യമന്ത്രി

Last Updated:

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ കമ്പോള വിലയേക്കാള്‍ അധികവില നല്‍കി 'അതുക്കും മേലെ' എന്ന് പറഞ്ഞപോലെയാണ് വില നല്‍കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(CM Pinarayi Vijayan). രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. അതിന് മുകളില്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Pinarayi_CPM_Malappuram
Pinarayi_CPM_Malappuram
advertisement

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ കമ്പോള വിലയേക്കാള്‍ അധിക വില നല്‍കി അതുക്കും മേലെ എന്ന് പറഞ്ഞപോലെയാണ് വില നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ഭാവിയാണ് പ്രധനമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിവേഗ റെയില്‍വേപാത വേണമെന്ന് പറഞ്ഞവരാണ് എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കുന്നവരെ മതിയായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുമെന്നും ഇത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വികസനത്തിന്റെ ആരെയും തെരുവിലിറക്കില്ലെന്നും വികസന പദ്ധതികള്‍ക്കായി സഹകരിക്കുന്നവരെ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

advertisement

Also Read-Silver Line വിരുദ്ധ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രിക്ക് മുന്നില്‍ പദ്ധതിക്കായി കുടുംബം; വി മുരളീധരന് മുന്നില്‍ മുദ്രവാക്യം വിളിച്ചു

അതേസമയം സംസ്ഥാനത്ത് പലയിടത്തും സില്‍വര്‍ലൈന്‍ പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ബോധവൽക്കരണത്തിനെത്തിയ സിപിഎം നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെ ഇനി ബോധവൽക്കരണത്തിനു വരരുതെന്ന് പോസ്റ്റർ പതിച്ച് ചെങ്ങന്നൂർ പുന്തല  നിവാസികൾ.

Also Read-Silverline| 'ബോധവൽക്കരണത്തിന് വരരുത്'; സിപിഎം നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെ വീടുകൾക്ക് മുന്നിൽ പോസ്റ്റർ

advertisement

സിൽവർലൈൻ അനുകൂലികൾ ബോധവൽക്കരണത്തിനായി വരരുത് എന്നാണ് പോസ്റ്ററിൽ പറയുന്നത്. വെൺമണി പഞ്ചായത്തിൽ 1.70 കിലോമീറ്റർ ഭാഗമാണ് നിർദിഷ്ട പദ്ധതിയിലുള്ളത്. 2.06 ഹെക്ടർ ഭൂമി ഇതിന് ഏറ്റെടുക്കേണ്ടി വരും. മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലായി 67 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നഷ്ടമാകും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Rail | പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല; രണ്ടിരട്ടിക്കും മേലെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാര്‍; മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories