തിരുവനന്തപുരം: സില്‍വര്‍ ലൈന്‍(Silver Line) വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്(V Muraleedharan) മുന്നില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയക്കായി വാദിച്ച് കുടുംബം. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന വീട്ടുകാരുടെ ആശങ്കകള്‍ നേരിട്ടി അറിയിക്കുന്നതിനായി ബിജെപി സംഘടിപ്പിച്ച സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിരോധ യാത്രയ്ക്കിടെ കഴക്കൂട്ടത്താണ് സംഭവം.
പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് വ്യക്തമാക്കിയ വി മുരളീധരനും സംഘത്തിനും മുമ്പില്‍ വീട്ടുകാര്‍ സില്‍വര്‍ ലൈന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വി മുരളീധരന് മുന്നില്‍ കെ റെയില്‍ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ മുദ്രവാക്യം മുഴക്കുകയും ചെയ്തു.
അതേസമയം, പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചത് സിപിഎം വാര്‍ഡ് കൗണ്‍സിലറുടെ കുടുംബമാമെന്ന് വി മുരളീധരന് പറഞ്ഞു. മംഗലപുരത്തിനും മേനംകുളത്തിനും ഇടയിലുള്ള പദ്ധതി കടന്നു പോകുന്ന കുടുംബങ്ങളെ കാണാനായിരുന്നു കേന്ദ്ര മന്ത്രിയും ബിജെപി പ്രതിനിധികളും എത്തിയത്.
യാത്രയില്‍ രണ്ടാമത്തെ വീട്ടിലെത്തിയപ്പോഴാണ് പിണറായി വിജയന് അനുകൂലമായ മുദ്രവാക്യം വീട്ടുകാര്‍ മുഴക്കിയത്. പദ്ധതിയ്ക്കായി അരസെന്റ് ഭൂമിയാണ് നഷ്ടപ്പെടുന്നതെന്നും ഇത് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും കുടുംബം വ്യക്തമാക്കി.
സിപിഎം കൗണ്‍സിലറുടെ വീട്ടില്‍ നിന്ന് ഇത്തരമൊരു പ്രതികരണമല്ലേ ഉണ്ടാവു എന്നായിരുന്നു മുരളീധരന്റെ മറുപടി. കൗണ്‍സിലറുടെ വീട്ടില്‍ കയറിയത് സിപിഎമ്മിന്റെ നിലപാട് തുറന്നുകാട്ടാനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.