TRENDING:

മുഖ്യമന്ത്രി യുഎഇയിൽ പോയത് മകനെ കാണാൻ; വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നുവെന്ന് രേഖകൾ

Last Updated:

യുഎഇ സന്ദർശനം ദുരൂഹമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ യുഎഇ സന്ദർശനം മകനെ കാണാൻ. വിദേശകാര്യ മന്ത്രാലയം നൽകിയ അനുമതി രേഖകളിലാണ് ഇത് വ്യക്തമായത്. യൂറോപ്യൻപര്യടനം കഴിഞ്ഞു വന്ന മുഖ്യമന്ത്രി യുഎഇയിൽ തങ്ങിയത് ദുരൂഹമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് വിദേശകാര്യമന്ത്രാലയം അനുമതി നൽകിയ രേഖകൾ പൊതു ഭരണ വകുപ്പ് പുറത്തുവിട്ടത്.
advertisement

ഭാര്യ കമല, മകൾ വീണ, ചെറുമകൻ ഇഷാൻ, പേഴ്സണൽ അസിസ്റ്റന്റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് അനുമതി തേടുമ്പോൾ ദുബായ് സന്ദർശനം ഉണ്ടായിരുന്നില്ലെന്നും അതിനെക്കുറിച്ച് അന്വേഷിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ നോർവെ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ സന്ദർശിക്കുന്നതിനായി ആദ്യം അനുമതി തേടിയിരുന്നു. വിദേശകാര്യമന്ത്രാലയം അനുമതി നൽകി. ഇംഗ്ലണ്ട് സന്ദർശനത്തിനിടെയാണ് യുഎഇയിൽ ജോലി ചെയ്യുന്ന മകനെ കാണുന്നതിനായി വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയത്. ഇതിനും  അനുമതി ലഭിച്ചു.

advertisement

Also Read- ചോരപുരണ്ടതല്ല ഇലന്തൂരിന്റെ ഇന്നലെകൾ; ഗാന്ധിജിയുടെ പാദം പതിഞ്ഞതിന്റെ പേരിൽ അഭിമാനിച്ച മണ്ണ്

മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദർശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോർജും ബന്ധുവിനെ കാണാനായി യുഎഇ സന്ദർശനത്തിന് അനുമതി തേടിയിരുന്നു. വിദേശകാര്യമന്ത്രാലം ഇതിനും അനുമതി നൽകി.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത സ്ഥാനം വഹിക്കുന്നവരും സർക്കാർ ഉദ്യോഗസ്ഥരും വിദേശത്തുപോകുമ്പോൾ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്നത് നിയമമല്ലെന്നും നിർദേശം മാത്രമാണെന്നും പൊതുഭരണവകുപ്പ് പറയുന്നു. കേരളം ഈ നിർദേശം കൃത്യമായി പാലിക്കാറുണ്ടെന്നും മറ്റു പല സംസ്ഥാനങ്ങളും പാലിക്കാറില്ലെന്നും അവർ പറയുന്നു.

advertisement

Also Read- 'വിവാഹ രജിസ്ട്രേഷന് മതം നോക്കണ്ട; ശ്രീനാരായണഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന മണ്ണ്; ഹൈക്കോടതി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2015ലാണ് വിദേശകാര്യമന്ത്രാലയം യാത്രാ വിവരം അറിയിക്കണമെന്ന സർക്കുലർ പുറത്തിറക്കിയത്. വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയില്ലെങ്കിൽ സാധാരണ നിലയിൽ  മുഖ്യമന്ത്രിമാരും മന്ത്രിമാരും വിദേശയാത്ര നടത്താറില്ല. വിവാദങ്ങൾ ഒഴിവാക്കാനാണിത്. പ്രളയ സമയത്ത് ഫണ്ട് ശേഖരണത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിക്കു മാത്രമാണ് യാത്രാനുമതി ലഭിച്ചത്. വിദേശ പര്യടനത്തിനു ശേഷം മുഖ്യമന്ത്രി 15ന് പുലർച്ചെ മടങ്ങിയെത്തും.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രി യുഎഇയിൽ പോയത് മകനെ കാണാൻ; വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നുവെന്ന് രേഖകൾ
Open in App
Home
Video
Impact Shorts
Web Stories