ഓരോ കഥാപാത്രത്തിലും മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഭാവപ്പകർച്ചയോടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ മമ്മൂട്ടിക്ക് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.പല തലമുറകളോട് പൊരുതിയാണ് മമ്മൂട്ടി അഭിനയ രംഗത്ത് നിലനിൽക്കുന്നത്. നാലര ദശകത്തിനിടെ നാനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടും താൻ മമ്മൂട്ടിയാകാതിരിക്കാൻ അദ്ദേഹം ഓരോ വേഷത്തിലും പുലർത്തുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്. 'കാതൽ' സിനിമയിലെ വേഷം ഏതൊരു സൂപ്പർതാരവും ചെയ്യാൻ മടിക്കുന്ന ഒന്നായിരുന്നുവെന്നും സിനിമയ്ക്കും അഭിനയകലയ്ക്കും വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച മാതൃകയാണ് അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മമ്മൂട്ടിയെ കൂടാതെ വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്. ഇത്തവണ എട്ട് മലയാളികൾക്കാണ് പത്മ പുരസ്കാരങ്ങൾ ലഭിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവർക്ക് പത്മവിഭൂഷൺ ലഭിച്ചു. പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച മുഖ്യമന്ത്രി, കേരളത്തിന്റെ ഈ നേട്ടം അഭിമാനകരമാണെന്നും സൂചിപ്പിച്ചു.
advertisement
