നിരാശ ഉണ്ടായത് മറ്റു ചിലത് ആഗ്രഹിച്ചവർക്കാണ്. എല്ലാത്തിലും ഒരേനിലപാടെടുക്കുന്ന ഒരേതൂവൽ പക്ഷികൾക്കു ചില പ്രശ്നങ്ങളുണ്ടായി. കോടതിയുടെ പരിശോധനയിൽ ഇരിക്കുന്ന കാര്യമായതിനാൽ കൂടുതൽ കാര്യങ്ങളിലേക്കു കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിക്കപ്പെട്ടു എന്ന് സെപ്റ്റംബര്‍ 24 ന് സിബിഐ എഫ്‌ഐആര്‍ ഇട്ടിരുന്നു. ഇതു ചോദ്യം ചെയ്ത് ലൈഫ് മിഷൻ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഒക്ടോബര്‍ 13ന് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അനില്‍ അക്കര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
advertisement
ലൈഫ് പദ്ധതി ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് കിടപ്പാടം ഉണ്ടാക്കാനുള്ള മഹത്തായ പദ്ധതിയാണ്. അതിനെ ആരും തെറ്റായി ചിത്രീകരിക്കാന്‍ തയ്യാറാകരുത്. വീടെന്ന സ്വപ്നം എത്ര പ്രധാനപ്പെട്ടതാണെന്ന് അത് സ്വന്തമായി യാഥാര്‍ഥ്യമാക്കാന്‍ ശേഷിയില്ലാത്തവര്‍ക്കാണ് ബോധ്യപ്പെടുക. അത്തരം ആളുകള്‍ക്ക് സൗജന്യമായി വീടുകിട്ടുകയാണ്. സ്വന്തമായി കഴിവില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയാണ് ലൈഫ് മിഷനിലൂടെ നടക്കുന്നത്.
