കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഭാഗികമായി സ്റ്റേ അനുവദിച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) ബാധകമെന്ന് സ്ഥാപിക്കാൻ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി ജി അരുണ്‍ ആണ് വിധി പറഞ്ഞത്. ലൈഫ് മിഷൻ സിഇഒ യു.വി. ജോസ് നൽകിയ ഹർജിയിലാണ് ഹൈ ക്കോടതി വിധി. അതേസമയം, സിബിഐ രജിസ്റ്റര്‍ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന ലൈഫ് മിഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. യൂണിടാക്കിനെതിരായ അന്വേഷണവുമായി സിബിഐക്ക് മുന്നോട്ടുപോകാം.
Also Read- WHO chief| കോവിഡ് വന്നുപോകട്ടെ എന്ന നിലപാട് അപകടകരമെന്ന് ലോകാരാഗ്യ സംഘടന
വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) ബാധകമെന്ന് സ്ഥാപിക്കാൻ കോടതികൾക്ക് മുന്നിലുള്ള രേഖകൾ കൊണ്ട് സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹർജികളിൽ നേരിട്ട് വിശദമായ വാദം കേൾക്കും. കഴിഞ്ഞയാഴ്ച ഇരുഭാഗത്തിന്റെയും വാദം ജസ്റ്റിസ് വി ജി അരുൺ കേട്ടിരുന്നു. ലൈഫ് മിഷനുവേണ്ടി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ് ഹാജരായത്. നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക്, സിബിഐക്ക് പരാതി നല്‍കിയ അനില്‍ അക്കര എംഎല്‍എ എന്നിവരുടെ വാദവും കേട്ടശേഷമാണ് ഹര്‍ജി ഉത്തരവ് പറയാന്‍ മാറ്റിയത്.
Also Read- മദ്യം വാങ്ങാൻ റവന്യൂ ഉന്നത ഉദ്യോഗസ്ഥയുടെ ഭർത്താവ് എത്തിയത് ഔദ്യോഗിക വാഹനത്തിൽ
വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്നും ധാരണാപത്രം മറയാക്കി സർക്കാർ ഉദ്യോഗസ്ഥരും സ്വർണക്കടത്ത് പ്രതികളും ചേർന്ന് വൻ വെട്ടിപ്പ് നടത്തിയെന്നുമായിരുന്നു സിബിഐയുടെ വാദം. എന്നാൽ റെഡ് ക്രസന്റും യൂണിടാക്കും തമ്മിലുള്ള കരാറിലും ഇടപാടിലും സർക്കാരിന് പങ്കില്ലെന്നും വീഴ്ചകൾ വിജിലൻസ് അന്വേഷിക്കുന്നുണ്ടെന്നുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ വകുപ്പുകൾ കേസിൽ ബാധകമല്ലെന്നും വാദിച്ചു. എന്നാല്‍, പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സിബിഐയുടെ വാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anil akkara, Cbi, CBI in Life mission, FIR, Kerala, Kerala government, Legal action, Life mission case, Life mission CEO, Ramesh chennithala