തിരുവനന്തപുരം: യുഎഇ കോണ്‍സല്‍ ജനറലിനൊപ്പം സ്വപ്ന നിരവധി തവണ തൻ്റെ ഓഫീസിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്നയെ പരിചയമുള്ളതെന്ന് നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി. അതാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
'കോണ്‍സല്‍ ജനറല്‍ തന്നെ വന്നുകാണേണ്ട കാര്യമുണ്ടോ എന്ന ചോദ്യമാണ് ചിലര്‍ ചോദിക്കുന്നത്. സാധാരണ നിലയില്‍ മുഖ്യമന്ത്രിയെ കോണ്‍സല്‍ ജനറല്‍ വന്നുകാണുന്നതില്‍ അസാംഗത്യമില്ല. മുഖ്യമന്ത്രി എന്ന നിലയില്‍ പരിപാടികള്‍ക്ക് ക്ഷണിക്കാന്‍ വരില്ലേ ? അത് മര്യാദയല്ലേ ?'
കോണ്‍സല്‍ ജനറല്‍ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ സ്വപ്‌നയും കൂടെ വന്നിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം സെക്രട്ടറിയും എല്ലാ സന്ദര്‍ശനങ്ങളിലും ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കറെ ബന്ധപ്പെടാന്‍ താന്‍ ചുമതലപ്പെടുത്തിയോ എന്ന് ഓര്‍ക്കുന്നില്ല. എന്നാല്‍, ആരെ ബന്ധപ്പെടണം എന്ന് ചോദിച്ചപ്പോള്‍ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറെ ബന്ധപ്പെട്ടോളൂ എന്ന് സ്വാഭാവികമായും പറഞ്ഞിട്ടുണ്ടാകാം.
ശിവശങ്കറും സ്വപ്നയും തമ്മിൽ എന്നു മുതൽ കോൺടാക്റ്റ് ആരംഭിച്ചുവെന്നത് അറിയില്ല. കോണ്‍സല്‍ ജനറല്‍ പലതവണ തന്നെ വന്നു കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം സ്വപ്‌നയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi, Gold smuggling, Gold Smuggling Case, Gold smuggling cases, Kerala Gold Smuggling, Kt jaleel gold smuggling case, M sivasankar, Sandeep nair