2021 മാര്‍ച്ച് 1 മുതല്‍ സേവനം അവസാനിപ്പിച്ചു എന്നാണ് പൊതുഭരണവകുപ്പ് പുറതതിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളുടെ സേവനം നിർത്തുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ജോണ്‍ ബ്രിട്ടാസിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയും രമണ്‍ ശ്രീവാസ്തവയ്ക്ക് ചീഫ് സെക്രട്ടറി പദവിയുമായിരുന്നു. 2016 ജൂണിലായിരുന്നു ബ്രിട്ടാസിന്റെ നിയമനം. രമണ്‍ ശ്രീവാസ്തവയുടേത് 2017 ഏപ്രിലിലും. അതേസമയം മുഖ്യമന്ത്രിയുടെ മറ്റ് ഉപദേശകരുടെ കാര്യം ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല.
You May Also Like- 'യോഗ്യതയില്ലാത്ത 5910 പേരെ യുഡിഎഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തി'; പിഎസ്സി നിയമനം സുതാര്യമെന്ന് മുഖ്യമന്ത്രി
advertisement
അതേസമയം ശമ്പളം കൈപ്പറ്റാതെയാണ് രമൺ ശ്രീവാസ്തവയും ജോൺ ബ്രിട്ടാസും മുഖ്യമന്ത്രിയുടെ ഉപദേശകരായി തുടർന്നത്. രമണ്‍ ശ്രീവാസ്തവയ്ക്ക് രണ്ട് പൊലീസ് ഡ്രൈവര്‍മാരെ അനുവദിച്ചിരുന്നു. ഉപദേശകരായി രമൺ ശ്രീവാസ്തവയെയും ജോൺ ബ്രിട്ടാസിനെയും നിയമിച്ചത് തുടക്കത്തിൽ വിവാദമായിരുന്നു. രാഷ്ട്രീയ എതിരാളികൾ ഈ വിഷയം ഉന്നയിച്ചു മുഖ്യമന്ത്രിയെ വിമർശിക്കുകയും ചെയ്തിരുന്നു.
ആറ് ഉപദേശകരാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. ഇതില്‍ സാമ്ബത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് നേരത്തെ ഒഴിഞ്ഞിരുന്നു. സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചതെന്നാണ് പൊതുഭരണ വകുപ്പിന്‍റെ വിശദീകരണം.
മുഖ്യമന്ത്രിയുടെ ഉപദേശ വൃന്ദം നേരത്തെ തന്നെ വിവാദമായതാണ്.പൊലീസ് ഉപദേഷ്ടാവ് -രമൺ ശ്രീവാസ്തവ, ശാസ്ത്ര ഉപദേശകൻ -എം സി ദത്തൻ, മാധ്യമ ഉപദേശകൻ -ജോൺ ബ്രിട്ടാസ്, നിയമ ഉപദേഷ്ടാവ് - എം കെ ജയകുമാർ, പത്ര ഉപദേഷ്ടാവ് -പ്രഭാ വർമ്മ എന്നിവർക്ക് പുറമേ ഒടുവിൽ രാജീവ് സദാനന്ദനും ആരോഗ്യകാര്യ ഉപദേശകനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നു. ആരോഗ്യ സെക്രട്ടറിയായുള്ള ദീർഘകാലത്തെ മികച്ച പ്രവർത്തന പരിചയമാണ് ആരോഗ്യ ഉപദേശകനായി രാജീവ് സദാനന്ദനെ നിയമിക്കാൻ കാരണമായി സർക്കാർ പറഞ്ഞിരുന്നത്.
Also Read- പി.എസ്.സിയെ വിമർശിച്ച ഉദ്യോഗാര്‍ഥികൾക്കെതിരെ നടപടിയില്ല; നിലപാട് തിരുത്തി PSC
അതിനിടെ പിഎസ്‌സിയില്‍ നിലവില്‍ ഒഴിവുള്ള 8 അംഗങ്ങളുടെ സ്ഥാനത്തേക്ക് ഇനി പറയുന്നവരെ ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഡോ. എസ് ശ്രീകുമാര്‍ (ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി തിരുവനന്തപുരം), എസ് വിജയകുമാരന്‍ നായര്‍ (തിരുവനന്തപുരം), എസ്.എ. സെയ്ഫ് (കൊല്ലം), വി.ടി.കെ അബ്ദുള്‍ സമ്മദ് (മേപ്പയൂര്‍, കോഴിക്കോട്), ഡോ. സി.കെ. ഷാജിബ് (ഉണ്ണികുളം, കോഴിക്കോട്), ഡോ. സ്റ്റാനി തോമസ് (കോട്ടയം), ഡോ. മിനി സക്കറിയാസ് (കാക്കനാട്, എറണാകുളം), ബോണി കുര്യാക്കോസ് (കോട്ടയം).
