TRENDING:

'നടക്കുന്നത് യുദ്ധം; മാവോയിസ്റ്റുകളെ കൊന്നില്ലെങ്കിൽ ജനങ്ങൾ കൊല്ലപ്പെടും'; പൊലീസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്

Last Updated:

''മാവോയിസ്റ്റുകൾക്ക് മനുഷ്യാവകാശം അവകാശപ്പെടാനാകില്ല. മാവോയിസ്റ്റ് ഭീകരരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുക മാത്രമാണ് പൊലീസ് ചെയ്തത്''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മാവായിസ്റ്റുകള്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്. മാവോയിസ്റ്റുകള്‍ക്കെതിരെ നടക്കുന്നത് യുദ്ധമാണ്, മാവോയിസ്റ്റുകളെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും എന്നതാണ് സ്ഥിതിയെന്നും ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിൽ ടോം ജോസ് പറയുന്നു. മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശം അവകാശപ്പെടാനാകില്ല. പൗരന്മാരെ മാവോയിസ്റ്റ് തീവ്രവവാദികളില്‍ നിന്ന് പൊലീസ് രക്ഷിക്കുകയാണ് ചെയ്തതെന്നും ചീഫ് സെക്രട്ടറി അവകാശപ്പെട്ടു.
advertisement

Also Read- 'കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ്'; CPIക്ക് മറുപടിയുമായി ദേശാഭിമാനി

ലേഖനത്തിൽ നിന്ന്- ഭീകരവാദം സൃഷ്ടിക്കുന്നത് എങ്ങനെ എന്നത് സംബന്ധിച്ച് എല്ലായ്പ്പോഴും വലിയ ചർച്ചകൾ നടന്നിട്ടുണ്ട്. ഒരാൾക്ക് ഭീകരവാദി ആയി തോന്നുന്നയാൾ മറ്റൊരാൾക്ക് അവകാശ പോരാളി ആയിരിക്കാം. ഭീകരരെ പലരൂപത്തിലും നമുക്കിടയിൽ തന്നെ  കാണാം. ഭീകരവാദികളോട് അനുഭാവം പുലർത്തുന്ന 16 ഓളം സംഘടനകൾ നഗരങ്ങളിൽ പ്രവർത്തിക്കുന്നതായി ഇന്റലിജൻസ് ഏജൻസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭീകരാവാദികളുടെ മാനുഷിക മുഖം നൽകുന്നതിനാണ് ഇത്തരം സംഘടനകളുടെ ശ്രമം.

advertisement

ആയുധങ്ങളുമായി നടക്കുകയും വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയും ചെയ്യുന്ന  മാവോയിസ്റ്റുകളെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. അഗളിയിൽ സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ ചുമതലയാണ് നർവഹിച്ചത്. മാവോയിസ്റ്റുകൾക്ക് സാധാരണ പൗരന് ലഭിക്കേണ്ട മനുഷ്യാവകാശം ലഭിക്കണമെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല.

കേരളത്തിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ളത്. സംസ്ഥാനത്തിന് പുറത്തുള്ള മാവോയിസ്റ്റ് ഭീകരർ സുരക്ഷിതമായി ഒളിക്കാനുള്ള താവളമായും കേരളത്തെ ഉപയോഗിക്കുന്നു. രാജ്യാതിർത്തിയിൽ ശത്രുക്കളെ വെടിവെച്ചുകൊല്ലുമ്പോൾ  സൈനികരെ മോശമായി ചിത്രീകരിക്കാറില്ല. അവരെ അഭിനന്ദിക്കുകയാണ് ചെയ്യാറുള്ളത്.  എന്നാൽ ഇവിടെ ജനങ്ങളെ മാവോയിസ്റ്റ് ഭീകരരിൽ നിന്ന്  രക്ഷിക്കുന്നവരെ കുറ്റപ്പെടുത്തുന്നത് എന്തിനെന്നും ടോം ജോസ് ചോദിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നടക്കുന്നത് യുദ്ധം; മാവോയിസ്റ്റുകളെ കൊന്നില്ലെങ്കിൽ ജനങ്ങൾ കൊല്ലപ്പെടും'; പൊലീസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്