TRENDING:

ക്രിസ്മസ് ആഘോഷത്തിനിടെ തിരുവനന്തപുരത്ത് കടലിൽ വീണ് ഒരു മരണം: മൂന്നുപേരെ കാണാതായി

Last Updated:

തുമ്പയിലെ കടലിൽ കുളിക്കാൻ ഇറങ്ങിയ തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോയാണ് മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ വീണ് ഒരാൾ മരിച്ചു. മൂന്നുപേരെ കാണാതാവുകയും ചെയ്തു. തുമ്പയിലെ കടലിൽ കുളിക്കാൻ ഇറങ്ങിയ തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോയാണ് മരിച്ചത്. ഉച്ചയ്ക്ക്  ഇയാളെ കാണാതാവുകയും പിന്നീട്  മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 38 വയസ്സായിരുന്നു. കടലിൽ പോയ ഫ്രാങ്കോയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
advertisement

Also read- കൊല്ലത്ത് കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ ഇരുപതുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

പുത്തൻ തോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന്‍ സാജിദ് എന്നിവരെയാണ് പുത്തന്‍തോപ്പിലെ കടൽത്തീരത്ത് നിന്നും കാണാതായത്. അഞ്ചുതെങ്ങിൽ മാമ്പള്ളി സ്വദേശി സാജൻ ആന്റണി (34) യെയാണ് അഞ്ചുതെങ്ങിലെ കടൽ തീരത്ത് നിന്നും കാണാതായത്.

Also read- ‘ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ഐക്യം പുനഃസ്ഥാപിക്കാന്‍ മനുഷ്യര്‍ക്ക് കഴിയണം’; ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

advertisement

വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടകാരണമായി മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. രാത്രി വരെ കോസ്റ്റ് ഗാര്‍ഡും മല്‍സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. വൈകീട്ടാണ് ഈ രണ്ട് അപകടങ്ങളും ഉണ്ടായത്. ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും. കാണാതായവര്‍ക്കുള്ള തെരച്ചില്‍ മല്‍സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും രാവിലെ വീണ്ടും തുടങ്ങും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്രിസ്മസ് ആഘോഷത്തിനിടെ തിരുവനന്തപുരത്ത് കടലിൽ വീണ് ഒരു മരണം: മൂന്നുപേരെ കാണാതായി
Open in App
Home
Video
Impact Shorts
Web Stories