കൊല്ലത്ത് കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ ഇരുപതുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

Last Updated:

ഉച്ചയ്ക്ക് രണ്ടുമണിയോടെ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അഖിലും 15 സുഹൃത്തുക്കളും

അഖിൽ
അഖിൽ
കൊല്ലം: കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. പുനലൂർ മുരുകൻ കോവലിന് സമീപം അഖിൽ ഭവനിൽ സന്തോഷ് ലതിക ദമ്പതികളുടെ മകൻ അഖിൽ (20) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടി കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അഖിലും 15 സുഹൃത്തുക്കളും. കല്ലടയാറ്റിൽ വട്ടപ്പട കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അഖിൽ ഒഴുക്കിൽ പെടുകയായിരുന്നു
അഖിൽ മുങ്ങിത്താഴുന്നത് പ്രദേശവാസിയായ അജയൻ കാണുകയും രക്ഷിക്കാൻ ശ്രമം നടത്തുകയും ചെയ്തു. കയ്യിൽ പിടികിട്ടിയെങ്കിലും അഖിൽ വീണ്ടും ആഴങ്ങളിലേക്ക് പോയി ഉടൻ തന്നെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.  മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ ഇരുപതുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
Next Article
advertisement
ഡൽഹി സ്ഫോടനം: മരിച്ച ചാവേർ ഡോ. ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്
ഡൽഹി സ്ഫോടനം: മരിച്ച ചാവേർ ഡോ. ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്
  • ഡൽഹി സ്ഫോടനത്തിൽ മരിച്ചവൻ ഡോ. ഉമർ നബിയാണെന്ന് ഡിഎൻഎ പരിശോധന ഫലങ്ങൾ സ്ഥിരീകരിച്ചു.

  • ഉമറിന്റെ ഡിഎൻഎ മാതാവിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി യോജിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

  • ഹ്യുണ്ടായ് i20 കാറിൽ കണ്ടെത്തിയ എല്ലുകളും പല്ലുകളും ഉമറിന്റെ കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെട്ടു.

View All
advertisement