TRENDING:

മലപ്പുറത്ത് പ്രതിയെ പിടികൂടുന്നതിനിടെ സിഐയ്ക്ക് കുത്തേറ്റു

Last Updated:

പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: പരപ്പനങ്ങാടിയിൽ അക്രമാസക്തനായ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സർക്കിൾ ഇൻസ്പെക്ടർക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്റ്റെപ്‌റ്റോ ജോണിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇടതുകൈയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നിലവിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം.
News18
News18
advertisement

പരപ്പനങ്ങാടി കുപ്പിവളവ് ഭാഗത്ത് ഇന്നലെയായിരുന്നു സംഭവം. പ്രദേശത്ത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കി അക്രമാസക്തനായി നിന്ന ഒരാളെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്നാണ് സിഐയും സംഘവും സ്ഥലത്തെത്തിയത്. ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കൈയ്യിലുണ്ടായിരുന്ന പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് പ്രതി സിഐയെ കുത്തുകയായിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആക്രമണത്തിന് ശേഷം പ്രതിയെ പോലീസ് സംഘം ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. ഇയാൾക്കെതിരെ വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി അറിയിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് പ്രതിയെ പിടികൂടുന്നതിനിടെ സിഐയ്ക്ക് കുത്തേറ്റു
Open in App
Home
Video
Impact Shorts
Web Stories