ഓട്ടോ നിരക്ക് നേരത്തെ രണ്ട് കിലോമീറ്ററിന് 33 രൂപ ആയിരുന്നു. എന്നാൽ പുതിയ നിരക്ക് അനുസരിച്ച് അത് 30 രൂപയാണ്. ധർമ്മം തന്നില്ലെങ്കിലും വേണ്ടില്ല പട്ടിയെവിട്ട് കടിപ്പിക്കരുതായിരുന്നുവെന്ന് കെ എസ് സുനിൽകുമാർ പറഞ്ഞു. ഓട്ടോ നിരക്ക് കൂട്ടിയില്ലെങ്കിൽ സമരം ചെയ്യുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
അതേസമയം ബസുടമകളും നിരക്ക് വർദ്ധനയിൽ ആക്ഷേപവുമായി രംഗത്തെത്തിയിട്ടുണ്ട്. ബസ് സർവീസ് നടത്തിപ്പിലെ കടുത്ത പ്രതിസന്ധി പരിഗണിക്കാതെയാണ് നിരക്ക് വർദ്ധന പ്രഖ്യാപിച്ചതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും ബസുടമകൾ അറിയിച്ചു.
advertisement
ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടി; തീരുമാനം എൽഡിഎഫ് യോഗത്തിന് പിന്നാലെ
ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ (Bus Auto Taxi Fare Hike) വര്‍ധിപ്പിച്ചു. ഇടതുമുന്നണിയോഗം (LDF) നിരക്ക് വർധനക്ക് അനുമതി നൽകിയതിന് പിന്നാലെയായിരുന്നു ഗതാഗതമന്ത്രി ആന്റണി രാജു വർധനവ് പ്രഖ്യാപിച്ചത്. നിരക്ക് വർധന സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ബസുകളുടെ നിരക്കും വർധിപ്പിക്കും.
ബസുകളിലെ മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയായി വർധിപ്പിച്ചു. തുടർന്ന് ഓരോ കിലോമീറ്ററിനും 90 പൈസ എന്നത് ഒരു രൂപയായി വർധിപ്പിക്കും. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കും.
ഓട്ടോ മിനിമം ചാർജ് മിനിമം ചാർജ് രണ്ടു കിലോമീറ്ററിന് 30
രൂപയായി. അധിക കിലോമീറ്ററിന് 15 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. ഓട്ടോ മിനിമം ചാർജിൽ ഇനി രണ്ടു കിലോമീറ്റർ സഞ്ചരിക്കാം.
നിലവിൽ ഒന്നര കിലോമീറ്റർ ആയിരുന്നു സഞ്ചരിക്കാവുന്ന രൂപ.
1500 സിസി വരെയുള്ള ടാക്സി കാറിനുള്ള മിനിമം നിരക്ക് 200 രൂപയായി ഉയർത്തി. നിലവിൽ ഇത് 175 രൂപയായിരുന്നു. അധിക കിലോമീറ്ററിന് 15 ൽ നിന്ന് 18 രൂപയാകും. 1500 സി സിക്ക് മുകളിൽ നിലവിലെ 200 രൂപയിൽ നിന്ന് 225 രൂപയാകും. അധിക കിലോമീറ്ററിന് 17 ൽ നിന്ന് 20 രൂപയാകും. വെയ്റ്റിംഗ് ചാർജ് രാത്രി കാല യാത്ര എന്നിവയ്ക്ക് നിലവിലെ ചാർജ് തുടരും.
Also Read- പ്ലാസ്റ്റിക് കുപ്പികളില്‍ ഇനി മദ്യം വില്‍ക്കില്ല; പുതിയ തീരുമാനവുമായി സര്‍ക്കാര്‍
ബസുടമകളുടെ ആവശ്യം
മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിരുന്നു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല.