TRENDING:

സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ശ്രീലക്ഷ്മി കേരളത്തിൽ ഒന്നാമത്

Last Updated:

തൃശൂർ സ്വദേശിനിയായ ശ്രീലക്ഷ്മി ആർ 29ആം റാങ്ക് നേടി. പയ്യന്നൂർ സ്വദേശിയായ അർജുൻ മോഹന് 66ആം റാങ്ക്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂ​ഡ​ൽ​ഹി: 2018ലെ ​സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ ഫ​ലം യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ഒന്നാം റാങ്ക് കനിഷ്ക് കാട്ടാരിയയ്ക്ക്. പട്ടിക വിഭാഗത്തിൽ നിന്നുള്ള പരീക്ഷാർത്ഥിയാണ് കനിഷ്ക. അക്ഷത് ജെയിൻ രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും നേടി. വനിതകളിൽ ഒന്നാമത് ഭോപ്പാൽ സ്വദേശിനി സൃഷ്ടി ജയന്ത് ദേശ്മുഖിനാണ്.
advertisement

തൃശൂർ സ്വദേശിനിയായ ശ്രീലക്ഷ്മി ആർ 29ആം റാങ്ക് നേടി കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച നേട്ടം കൈവരിച്ചു. പയ്യന്നൂർ സ്വദേശിയായ അർജുൻ മോഹന് 66ആം റാങ്ക്. വയനാട് പൊഴുതന സ്വദേശിനായ ആദിവാസി പെണ്കുട്ടി ശ്രീധന്യ സുരേഷ് 410ആം റാങ്ക്  നേടി.

Also read: അറിയുമോ, നിങ്ങൾക്ക് 20 ലോക്സഭാ മണ്ഡലങ്ങളും

759 പേരെ ഐ.എ. എസ്, ഐപിഎസ്, ഐഎഫ്എസ് സർവീസുകളിൽ നിയമനത്തിന് തിരഞ്ഞെടുത്തു. ഇതിൽ 577 പേർ പുരുഷന്മാരും 182 പേർ സ്ത്രീകളുമാണ്. upsc.gov.in എ​ന്ന ഔ​ദ്യോ​ഗി​ക സൈ​റ്റി​ൽ ഫ​ലം ല​ഭ്യ​മാ​ണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ശ്രീലക്ഷ്മി കേരളത്തിൽ ഒന്നാമത്