TRENDING:

തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി

Last Updated:

എ.ആർ ക്യാമ്പിലെ സിപിഒ മിഥുന്‍ റോയിക്കാണ് മർദനമേറ്റത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മാൾ ഓഫ് ട്രാവൻകൂറിൽ വെച്ച് എആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറും എസ്എഫ്‌ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. സംഭവത്തിൽ വഞ്ചിയൂർ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മാളിനുള്ളിൽ സംഘർഷമുണ്ടായത്. എ.ആർ ക്യാമ്പിലെ സിപിഒ മിഥുന്‍ റോയിക്കാണ് മർദനമേറ്റത്.
News18
News18
advertisement

കുടുംബത്തോടൊപ്പം മാളിലെത്തിയ തന്നെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞുനിർത്തി മർദിച്ചുവെന്നാണ് മിഥുൻ റോയിയുടെ പരാതി. പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്‌ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുൻ റോയിയോടുള്ള പ്രതികാരമായാണ് മാളിൽ വെച്ച് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, മിഥുൻ റോയ് തങ്ങളെ മർദിച്ചുവെന്നാരോപിച്ച് എസ്എഫ്‌ഐ പ്രവർത്തകരും പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മിഥുൻ റോയിക്കെതിരെയും വഞ്ചിയൂർ പോലീസ് കേസെടുത്തിട്ടുണ്ട്. ശംഖുമുഖത്തെ സംഭവങ്ങളുടെ തുടർച്ചയായാണ് ഈ സംഘർഷമെന്ന് പോലീസ് സ്ഥിരീകരിച്ചു. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് വഞ്ചിയൂർ പോലീസ് അറിയിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി
Open in App
Home
Video
Impact Shorts
Web Stories