അംഗനവാടിക്ക് സമീപം ആഴമേറിയ കുളം ഉള്ളതിനാല്‍ ഇവിടെ ഷീറ്റ് കൊണ്ട് വേലികെട്ടാന്‍ സേവാഭാരതി തീരുമാനിച്ചിരുന്നു. ഇവര്‍ എത്തുന്നതിന് മുമ്പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പത്തല്‍ നാട്ടിയതാണ് സംഘര്‍ഷത്തിന് കാരണം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Also Read-കോടതിയിലെ തൊണ്ടി മുക്കിയ കേസ്: 22 തവണ സമൻസ് അയച്ചിട്ടും ഹാജരാകാതെ ആന്റണി രാജു
Bear Attack | വള്ളിമാങ്ങ പറിയ്ക്കാൻ നിലമ്പൂർ കാട്ടിൽ കയറി; കരടി ആക്രമിച്ചു, തലയ്ക്ക് പരുക്ക്
advertisement
മലപ്പുറം: നിലമ്പൂർ വനത്തിൽ തദ്ദേശവാസിക്ക് കരടിയുടെ ആക്രമണം. ടി.കെ കോളനിയിലെ മരടൻ കുഞ്ഞനാണ്(56) കരടിയുടെ ആക്രമണത്തെ നേരിട്ടത്. സാരമായി പരുക്കേറ്റ കുഞ്ഞനെ നിലമ്പൂർ ജില്ലാ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചു. അമരമ്പലം ടികെ കോളനിയിൽ ശനിയാഴ്ചയാണ് സംഭവമുണ്ടായത്.
ഒറ്റയ്ക്ക് വനത്തിൽ കയറിയ കുഞ്ഞനെ കരടി പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ഇയാൾ ഉടൻ അവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നു. അയൽക്കാരനായ രഘുരാമനെ വിവരമറിയിക്കുകയും തുടർന്ന് ബന്ധുക്കൾ കുഞ്ഞനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പ്രാഥമികമായ ചികിത്സ നൽകിയതിനു ശേഷം ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.