'കോവിഡ് പ്രശ്നം കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ യശസ് കൂടിപ്പോകുമോ എന്ന്.. അത് നമ്മൾ ഗൗരവമായി കാണണമെന്ന് ഒരാള് ചർച്ച ചെയ്തൂന്നാണ് നിങ്ങൾ ചിലർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്തെല്ലാം നിലയിലാണ് നമ്മുടെ നാട് മാറുന്നതെന്നാണ് നോക്കണ്ടത്. ആളുകളെ നമ്മൾ തള്ളിവിട്ടു കൊടുക്കുകയാണോ വേണ്ടത്?
ഇങ്ങനെയൊരു മഹാമാരി വരുമ്പൊൾ അതിന്റെ മുന്നിൽ നമ്മളെല്ലാം ചേർന്ന് ഒത്തുചേർന്ന് നിന്ന് ജാഗ്രത പാലിച്ച് പോവുകയല്ലേ വേണ്ടത്? അപ്പോ നിങ്ങള് ഏത് പക്ഷമാണ്, ഏത് മുന്നണിയാണ് എന്ന് നോക്കിനിൽക്കലാണോ? ഇതെല്ലാം നോക്കണമെങ്കിൽ മനുഷ്യൻ വേണ്ടേ നാട്ടില്? ആ മനുഷ്യന്റെ കൂടെയല്ലേ നമ്മള് നിൽക്കണ്ടത്? കൂടുതൽ പറയാതിരിക്കലാ നല്ലതെന്ന് തോന്നുന്നത്...' വാർത്താ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ.
advertisement
ഇമേജ് ബിൽഡിംഗെന്ന രമേശ് ചെന്നിത്തലയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എങ്കിലും ഈ പരാമർശമായ ചർച്ച നടത്തിയത് മറ്റൊരു നേതാവാണ്. എഐസിസി ജനറൽ സെക്രട്ടറിയും മുൻ ചെങ്ങന്നൂർ എം എൽ എയുമായ പി സി വിഷ്ണുനാഥിനെയാണ് ചെന്നിത്തലയ്ക്കൊപ്പം പിണറായി വിജയൻ ലക്ഷ്യംവെച്ചത്. മുഖ്യമന്ത്രി പരാമർശിച്ചത് പോലെയുള്ള വിമർശനം കെപിസിസി ഭാരവാഹി യോഗത്തിൽ വിഷ്ണുനാഥ് നടത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
BEST PERFORMING STORIES:COVID 19 LIVE Updates:സംസ്ഥാനത്ത് രണ്ടു പേർക്കു കൂടി കൊറോണ; വൈറസ് ബാധിതരുടെ എണ്ണം 19 ആയി [NEWS]COVID 19| 'ടീച്ചറേ, ആവുന്നത് പോലെ സഹായിക്കാൻ ഞങ്ങളെല്ലാം തയ്യാറാണ്'; സഹായ സന്നദ്ധരായി മലയാളികൾ
[PHOTO]Covid 19 ഈ സമയത്ത് നിങ്ങളവിടെ ഉണ്ടായിരുന്നോ? ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ്
[NEWS]
മലയാള മനോരമ റിപ്പോർട്ട് ചെയ്തത് ഇങ്ങനെ. 'അനാവശ്യ ഭീതി സൃഷ്ടിച്ചു രക്ഷകരാകുന്ന സംസ്ഥാന സർക്കാരിന്റെ രീതിയെ ജാഗ്രതയോടെ സമീപിക്കണമെന്ന് വിഷ്ണുനാഥ് പറഞ്ഞു. നിപ്പ, കൊറോണ വിഷയങ്ങളിൽ ഇതാണ് നടക്കുന്നത്. പ്രളയത്തെയും രാഷ്ട്രീയലാഭത്തിനായി സർക്കാർ ഉപയോഗിച്ചു. പൗരത്വ വിഷയത്തിൽ, ന്യൂനപക്ഷ സംരക്ഷകർ തങ്ങളാണെന്നു വരുത്തിതീർക്കാനാണ് സിപിഎം ശ്രമം. ഇക്കാര്യത്തിൽ പാർട്ടി ജാഗ്രത കാട്ടണമെന്നും അദ്ദേഹം നിർദേശിച്ചു'. ഈ റിപ്പോർട്ട് പരാമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെയും പുറത്തെയും മറുപടികൾ.