Covid 19 ഈ സമയത്ത് നിങ്ങളവിടെ ഉണ്ടായിരുന്നോ? ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ്
- Published by:Gowthamy GG
- news18-malayalam
Last Updated:
2020 ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 8 വരെ ഉള്ള ദിവസങ്ങളിൽ യാത്ര ചെയ്‌തിട്ടുള്ള പൊതു സ്ഥലങ്ങൾ അവിടെ അവർ ചിലവഴിച്ച സമയം എന്നിവയാണ് റൂട്ട് മാപ്പിൽ വിവരിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് വ്യക്തികൾ സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു. 2020 ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 8 വരെ ഉള്ള ദിവസങ്ങളിൽ യാത്ര ചെയ്‌തിട്ടുള്ള പൊതു സ്ഥലങ്ങൾ അവിടെ അവർ ചിലവഴിച്ച സമയം എന്നിവയാണ് റൂട്ട് മാപ്പിൽ വിവരിച്ചിരിക്കുന്നത്.
രോഗിയുടെ കോഡ് R1 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവും ആണ്. R2 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ജില്ലയിൽ രോഗ സ്ഥിരീകരിച്ച രണ്ടാമത്തെ ആൾ സഞ്ചരിച്ച തിയതിയും സ്ഥലവും ആണ്.

advertisement
ഈ തീയതികളിൽ നിശ്ചിത സമയങ്ങളിൽ ഇതിൽപ്പറയുന്ന സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വ്യക്തികൾ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് ജില്ലാ ഭരണകൂടം നിർദേശിക്കുന്നു. സഹായങ്ങൾക്കായി 0481 2583200, 7034668777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാനും ആവശ്യപ്പെടുന്നു.
BEST PERFORMING STORIES:നടൻ വിജയ്യുടെ വീട്ടിൽ വീണ്ടും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
advertisement
[PHOTO]
ഇതിൽ വലിയ വിഭാഗം ആളുകളെ ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടാകും. എന്നാല്‍ ശ്രദ്ധയിൽപ്പെടാതെ വന്നിട്ടുള്ളവർക്കു ആവശ്യമായ സഹായങ്ങൾ ചെയുന്നതിനാണ് മുകളിൽ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുവാൻ ജില്ലാഭരണകൂടം അഭ്യർത്ഥിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 12, 2020 1:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Covid 19 ഈ സമയത്ത് നിങ്ങളവിടെ ഉണ്ടായിരുന്നോ? ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ്