COVID 19| 'ടീച്ചറേ, ആവുന്നത് പോലെ സഹായിക്കാൻ ഞങ്ങളെല്ലാം തയ്യാറാണ്'; സഹായ സന്നദ്ധരായി മലയാളികൾ
ഒരിക്കൽ കൂടി ഓർമിക്കാം, ചെറിയ പാളിച്ച മതി കാര്യങ്ങൾ കൈവിട്ട് പോകാൻ. സർക്കാരിന്റെ മുന്നറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിക്കാം. ജാഗ്രതയോടെ നേരിടാം. നമ്മൾ ഇതും അതിജീവിക്കും
കേരളത്തിന്റെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ ഫെയ്സ്ബുക്ക് പേജിൽ വരുന്ന കമന്റുകളിങ്ങനെയാണ്
2/ 11
പ്രളയത്തിനും നിപ്പയ്ക്കും ശേഷം വന്ന കോവിഡ് 19 എന്ന മഹാമാരിയെ നേരിടാൻ കേരളമെന്ന കൊച്ചു നാടും നാട്ടുകാരും വീണ്ടും ഒന്നിക്കുന്ന കാഴ്ച്ച
3/ 11
ആവുന്നത് പോലെ സഹായിക്കാൻ തയ്യാറാണെന്ന് മന്ത്രിയുടെ പേജിൽ വന്ന് മലയാളികൾ പറയുന്നു. ചിലർ ആരോഗ്യരംഗത്ത് പ്രവർത്തുള്ളവരാണ്. മറ്റു ചിലർ ഡ്രൈവർമാരാണ്.
4/ 11
ചിലർക്ക് വിദ്യാഭ്യാസം കുറവാണ്. എന്നാലും തന്നാലാവുന്നത് ചെയ്യാൻ എല്ലാവരും തയ്യാറാണ്.
5/ 11
പ്രളയത്തെയും നിപ്പയേയും കേരളം നേരിട്ടത് ഒറ്റക്കെട്ടായാണ്. ആ കരളുറപ്പ് തന്നെയാണ് കൊറോണാ കാലത്തും കാണുന്നത്.
6/ 11
പ്രതിരോധ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാകാമെന്ന് പലര‍്ക്കും അറിയില്ല. എങ്കിലും ആവശ്യമെങ്കിൽ നാടിനെയും നാട്ടുകാരേയും രക്ഷിക്കാൻ ഈ ജനങ്ങൾ ഇറങ്ങും.
7/ 11
വൈറസ് ബാധയെ കുറിച്ചുള്ള എല്ലാ വാർത്തകളും കൃത്യമായി ആരോഗ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിൽ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ഇതിനെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
8/ 11
കനത്ത പ്രതിസന്ധിയാണ് കോവിഡ് ബാധ മൂലം ലോകമെമ്പാടും ഉടലെടുത്തിരിക്കുന്നത്. കേരളത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട പത്തനംതിട്ടയിലെ തെരുവുകൾ ആളൊഴിഞ്ഞ നിലയിലാണ്.
9/ 11
കടകൾ തുറന്നിട്ടുണ്ടെങ്കിലും സാധനങ്ങൾ വാങ്ങാൻ എത്തുന്ന ആളുകളുടെ എണ്ണം തീരെ കുറവാണ്. നിരത്തിലും ബസ് സ്റ്റാൻഡിൽ പോലും ആളില്ല.
10/ 11
മുമ്പ് നിപ്പ കാലാത്താണ് കോഴിക്കോട് നഗരം ആളൊഴിഞ്ഞ നിലയിൽ മലയാളികൾ കണ്ടത്. നിപ്പയെ മികച്ച രീതിയിൽ പ്രതിരോധിച്ച കേരളം ഈ കൊറോണകാലവും അതിജീവിക്കുമെന്ന് ആരോഗ്യമന്ത്രിക്ക് വരുന്ന സന്ദേശങ്ങളിൽ നിന്ന് പ്രതീക്ഷിക്കാം
11/ 11
ഒരിക്കൽ കൂടി ഓർമിക്കാം, ചെറിയ പാളിച്ച മതി കാര്യങ്ങൾ കൈവിട്ട് പോകാൻ. സർക്കാരിന്റെ മുന്നറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിക്കാം. ജാഗ്രതയോടെ നേരിടാം. നമ്മൾ ഇതും അതിജീവിക്കും