പാലക്കാട് ആന കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണ്. എന്നാൽ, അതിന്റെ പേരിൽ മലപ്പുറം ജില്ലക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ അംഗീകരിക്കാനാവില്ല. കേരളത്തിൻറെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. ഇതിൻറെ പേരിൽ കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം നേടിയെ ഖ്യാതിയെ ഇല്ലാതാക്കാനാവില്ലെന്നും പിണറായി പറഞ്ഞു.
TRENDING:Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ് [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]
advertisement
മേയ് 27ന് പാലക്കാട് ജില്ലയിലെ സൈലൻറ് വാലി ദേശീയോദ്യാനത്തിലായിരുന്നു ഗർഭിണിയായ ആന കൊല്ലപ്പെട്ടത്. സ്ഫോടക വസ്തു നിറച്ച കൈതച്ചക്ക കടിച്ചതിനെ തുടർന്ന് പരിക്കേറ്റ ആനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വനംവകുപ്പും പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് മലപ്പുറം ജില്ലയിലാണെന്നായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം.