Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ്

Last Updated:

'സ്വന്തം തെറ്റു ചൂണ്ടിക്കാട്ടാൻ ഞങ്ങൾക്കു മടിയില്ല. പക്ഷെ അതിനെ വെളിയിന്ന് ചിലർ മുതലെടുക്കാൻ നോക്കിയാൽ ഞങ്ങൾ നോക്കി നിക്കില്ല'- നീരജ് മാധവ്

ഗർഭിണിയായ ആനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി നടൻ നീരജ് മാധവ്. 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ. ഇത് കേരളമാണ്'- നീരജ് മാധവ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 'സ്വന്തം തെറ്റു ചൂണ്ടിക്കാട്ടാൻ ഞങ്ങൾക്കു മടിയില്ല. പക്ഷെ അതിനെ വെളിയിന്ന് ചിലർ മുതലെടുക്കാൻ നോക്കിയാൽ ഞങ്ങൾ നോക്കി നിക്കില്ല'- നീരജ് മാധവ് വ്യക്തമാക്കി.
ഗർഭിണിയായ ആനയെ പൈനാപ്പിളിനകത്ത് പടക്കം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. കേന്ദ്രമന്ത്രിമാരും കായികതാരങ്ങളും വ്യവസായപ്രമുഖരുമൊക്കെ ട്വിറ്ററിലൂടെയും മറ്റും രംഗത്തെത്തിയിരുന്നു. എന്നാൽ മലപ്പുറം ജില്ലയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് മനേക ഗാന്ധി നടത്തിയ പ്രതികരണമാണ് വിവാദമായത്. കൂടാതെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും മലപ്പുറത്തെ പരാമർശിച്ചുകൊണ്ടു ട്വീറ്റുചെയ്തിരുന്നു. ഇതോടെയാണ് മലയാളികളായ ചലച്ചിത്രതാരങ്ങളും സാസ്ക്കാരികപ്രവർത്തകരും രംഗത്തെത്തിയത്.
നേരത്തെ ആന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നീരജ് മാധവ് രംഗത്തെത്തിയിരുന്നു. ന്യൂസ് 18 വാർത്ത ഷെയർ ചെയ്തുകൊണ്ടായിരുന്നു ഇത്. ആന കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ചുകൊണ്ട് ഫേസ്ബുക്കിൽ കമന്‍റിട്ടയാൾക്ക് മറുപടിയായിരുന്നു നീരജിന്റെ പോസ്റ്റ്. എന്നാൽ ഇപ്പോൾ സംഭവം വർഗീയമായി കേരളത്തിന് പുറത്തുനിന്നുള്ളവർ ഉപയോഗിക്കുകയാണെന്നും അത്തരത്തിൽ മുതലെടുക്കാൻ നോക്കിയാൽ തങ്ങൾ നോക്കിനിൽക്കില്ലെന്നുമാണ് നീരജ് മാധവ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
advertisement
TRENDING:കൊല്ലത്ത് ആറുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; സംഭവം അച്ഛനുമമ്മയ്ക്കുമൊപ്പം ഉറങ്ങുമ്പോൾ [NEWS]Kerala Elephant Death | 'ആന ചരിഞ്ഞസംഭവം അന്വേഷിക്കും; കുറ്റക്കാര്‍ക്കെതിരെ നടപടി': കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]
ഗർഭിണിയായ ആനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തിൽ മലപ്പുറം ജില്ലയ്ക്കെതിരായ നടക്കുന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞിരുന്നു. ആനയുടെ കൊലപാതകം അപലപനീയമായ സംഭവമാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. എന്നാൽ സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്ന തരത്തിലുള്ള പ്രചാരണം കേന്ദ്രമന്ത്രി പ്രകേശ് ജാവദേക്കർ, മനേക ഗാന്ധി തുടങ്ങിയവർ ഉൾപ്പടെ നടത്തുന്നത് അപലപനീയമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.
advertisement
Also Read- ഗർഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവം: ന്യായീകരിച്ചയാൾക്ക് നീരജ് മാധവിന്‍റെ മറുപടി
സംഭവം നടന്നത് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെട്ട സ്ഥലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലപ്പുറത്തിനെതിരായ പ്രചാരണം പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വർഗീയ ധ്രുവീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡൽഹിയിലും മറ്റും നടന്ന കലാപങ്ങളിൽ മനുഷ്യഹത്യ നടന്നപ്പോൾ അതിനെ അപലപിക്കാത്ത കേന്ദ്രമന്ത്രിമാരൊക്കെയാണ് ഇപ്പോൾ രംഗത്തുവരുന്നത്. മലപ്പുറത്തിന്‍റെ പേരിൽ വർഗീയ പ്രചാരണം നടത്തുകയാണ് അവരുടെ ലക്ഷ്യമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ്
Next Article
advertisement
Love Horoscope October 7| ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം വൈകാരിക ബന്ധങ്ങളും അർത്ഥവത്തായ ആശയവിനിമയവും നിറഞ്ഞതായിരിക്കും.

  • മിഥുനം, തുലാം, വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.

  • ധനു രാശിക്കാർക്ക് ഇത് പ്രണയത്തിന് അനുകൂലമായ സമയമാണ്, പ്രണയത്തിൽ പുരോഗതി കണ്ടെത്താനാകും.

View All
advertisement