സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃ സമിതി അംഗമായ സജി എന്നയാളാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്റര്‍വെല്‍ സമയത്ത് രണ്ട് രൂപയുടെ മിഠായി വാങ്ങിക്കാനാണ് വിദ്യാര്‍ഥി കാന്റീനില്‍ എത്തിയത്. എന്നാല്‍ കാന്റീനിലെ തിരിക്കിനിടയില്‍പ്പെട്ട വിദ്യാര്‍ഥി റാക്കിന്റേയും ചുമരിന്റേയും ഇടയില്‍ കുടുങ്ങി. ഇതിനിടെ കള്ളന്‍ എന്നു വിളിച്ചുകൊണ്ട് കാന്റീന്‍ ജീവനക്കാരന്‍ കയ്യില്‍ കയറിപിടിക്കുകയായിരുന്നു.
കഴുത്തില്‍ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മര്‍ദ്ദനമേറ്റ കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. വൈകീട്ട് വീട്ടില്‍ എത്തിയ കുട്ടി ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അമ്മ കാര്യം അന്വേഷിച്ചപ്പോഴാണ് സ്‌കൂളിലുണ്ടായ സംഭവം കുട്ടി പറഞ്ഞത്. വീട്ടില്‍ എത്തിയത് മുതല്‍ കുട്ടി കടുത്ത മാനസിക പ്രയാസത്തില്‍ ആണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
advertisement
പരിക്കേറ്റ വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. രക്ഷിതാക്കളുടെ പരാതിയില്‍ ബാലുശ്ശേരി പോലീസ് ഐപിസി 341, 323 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.