പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ വടിവാളുമായി എത്തി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഹര്‍ത്താല്‍ ദിനത്തില്‍ വടിവാളുമായെത്തിയ ഇവര്‍ രണ്ടു കടകളുടെ ചില്ലുകള്‍ തകര്‍ത്തിരുന്നു.
തൃശൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ വടിവാളുമായി എത്തി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. മുല്ലശ്ശേരി സ്വദേശികളായ ഷാമില്‍ (18), ഷമീര്‍ (38) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഹര്‍ത്താല്‍ ദിനത്തില്‍ വടിവാളുമായെത്തിയ ഇവര്‍ രണ്ടു കടകളുടെ ചില്ലുകള്‍ തകര്‍ത്തിരുന്നു.
വടിവാളുമായി ഇവര്‍ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ ദിനത്തില്‍ പാവറട്ടി, ഗുരുവായൂര്‍, ചാവക്കാട് പ്രദേശങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഈ സംഭവങ്ങളില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
അതേസമയം ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 1404 പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചിരുന്നു. 309 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 834 പേരെ കരുതല്‍ തടങ്കലിലാക്കിയതായും പോലീസ് അറിയിച്ചു.
advertisement
ഹര്‍ത്താല്‍ ദിനത്തില്‍ ആക്രമിക്കപ്പെട്ട 71 ബസുകളും ഉടന്‍ നിരത്തിലറക്കാനാവില്ലെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു. മുന്‍വശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാല്‍ അവ മാറ്റുന്നത് വരെ ചില്ല് തകര്‍ന്ന ബസുകളുടെ സര്‍വീസ് മുടങ്ങും. ഇത്രയും ദിവസത്തെ നഷ്ടംകൂടി കെഎസ്ആര്‍ടിസിയുടെ വരുമാനനഷ്ടമായി കണക്കാക്കും.
Location :
First Published :
September 27, 2022 2:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ വടിവാളുമായി എത്തി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍