ലോറിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ ഉണ്ടായിരുന്നു. ലോറി മറിയുന്നത് കണ്ട് പുറത്തേക്ക് ചാടിയതിനാല്‍ അപകടത്തില്‍നിന്ന് ഇരുവരും രക്ഷപ്പെട്ടു. ഈ സമയം കുഞ്ഞുമോനും കുടുംബവും പള്ളിയില്‍ പോയിരിക്കുകയായിരുന്നു. അതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
advertisement
ജലജീവന്‍ മിഷന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കുഴികള്‍ കോണ്‍ക്രീറ്റ് ഇട്ട് മൂടുന്നതിനായി എത്തിച്ച വാഹനമാണിത്. ലോറി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ലോറിക്കുള്ളില്‍ പത്ത് ടണ്ണോളം മിക്സിങ് ഉള്ളതിനാല്‍ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2022 2:57 PM IST