ലഹരി തലയ്ക്കു പിടിച്ച് ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തി തുറന്ന് അകത്തു കയറിയ യുവാവിനെ നാട്ടുകാർ പിടികൂടി

Last Updated:

അകത്ത് കയറി പരാക്രമം നടത്തിയ യുവാനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കൊല്ലം: ലഹരി ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട് ക്ഷേത്രത്തിന്റ ശ്രീകോവിൽ കുത്തി തുറന്ന് അകത്തു കയറൻ ശ്രമിച്ച് യുവാവ്. കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ശ്രീകോവിലിലാണ് യുവാവ് കയറിയത്. അകത്ത് കയറി പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പത്തനാപുരം മാങ്കോട് സ്വദേശിയാണ് പിടിയിലായത്. തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനേയും ഇയാൾ ആക്രമിച്ചു. ലഹരി തലയ്ക്ക് പിടിച്ച നിലയിലായിരുന്നു നാട്ടുകാർ ഇയാളെ പൊലീസിൽ ഏൽപ്പിക്കുന്നത്.
ഇന്നലെ രാത്രി ഒന്നര മണിയോടെയായിരുന്നു സംഭവം. അറസ്റ്റിലായ യുവാവിനെതിരെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.
എംഡിഎംഎ ഉപയോഗിച്ചിട്ടുണ്ടെന്ന് അബോധാവസ്ഥയിൽ ഇയാൾ പൊലീസിനോട് സമ്മതിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലഹരി തലയ്ക്കു പിടിച്ച് ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തി തുറന്ന് അകത്തു കയറിയ യുവാവിനെ നാട്ടുകാർ പിടികൂടി
Next Article
advertisement
യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബലക്ഷ്മി പുരസ്കാരം; സായ് പല്ലവിക്കും കലൈമാമണി
യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബലക്ഷ്മി പുരസ്കാരം; സായ് പല്ലവിക്കും കലൈമാമണി
  • ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബലക്ഷ്മി പുരസ്കാരം ലഭിച്ചു.

  • നടൻ എസ്.ജെ. സൂര്യ, നടി സായ് പല്ലവി, സംവിധായകൻ ലിങ്കുസ്വാമി എന്നിവർക്ക് 2021ലെ കലൈമാമണി പുരസ്കാരം.

  • 2021, 2022, 2023 വർഷങ്ങളിലെ കലൈമാമണി പുരസ്കാരങ്ങൾ ഒക്ടോബറിൽ എം.കെ. സ്റ്റാലിൻ സമ്മാനിക്കും.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement