TRENDING:

Popular Front | പോപ്പുലര്‍ ഫ്രണ്ടിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചിനിടെ സംഘര്‍ഷം; പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

Last Updated:

ബാരിക്കേഡ് മറികടക്കാന്‍ ശ്രമം നടന്നതോടെയാണ് പോലീസ് ജലരീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക്(Cliff House) പോപ്പുലര്‍ ഫ്രണ്ട്(Popular Front) നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ്(Police) കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു. പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഗതാഗം പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു.
advertisement

ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ബാരിക്കേഡ് വച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമം നടന്നതോടെയാണ് പോലീസ് ജലരീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്. രാവിലെ 11 മണിയോടെ കിഴക്കേകോട്ടയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചാണ് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വച്ച് പൊലീസ് തടഞ്ഞത്.

Also Read-Pinarayi Vijayan | 'ജനങ്ങളെ ദ്രോഹിക്കുന്നവർക്കെതിരെ നടപടി'; സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ചതില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനനേതാക്കളടക്കം പങ്കെടുത്ത മാര്‍ച്ചാണ് സംഘര്‍ഷത്തിലെത്തിയത്.

advertisement

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പൊലീസ് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വച്ചേ മാര്‍ച്ച് തടയുകയായിരുന്നു. കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുമുണ്ട്.

Also Read-VD Satheesan | 'ലീഡര്‍ കെ. കരുണാകരനാണ്, എനിക്ക് മാത്രമായി ബോര്‍ഡ് വേണ്ട'; കെണിയില്‍ വീഴില്ലെന്ന് വി.ഡി സതീശന്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞദിവസം കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസറിനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇതുവരെ 31 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ട്രഷറര്‍ പി എച്ച് നാസറിനെ തടങ്കലില്‍ വച്ച നടപടി അംഗീകരിക്കാനാവില്ലെന്നും കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിന് എതിരെയുള്ള നടപടി ചെറുത്തു തോല്‍പ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Popular Front | പോപ്പുലര്‍ ഫ്രണ്ടിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചിനിടെ സംഘര്‍ഷം; പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു
Open in App
Home
Video
Impact Shorts
Web Stories